|

അച്ഛന്‍ കിങ്ങാണല്ലോ, അപ്പോള്‍ ദുല്‍ഖര്‍ ആരാണെന്ന് ചോദിച്ചു, പ്രിന്‍സ് എന്ന് പറയുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ഉത്തരം ഇതായിരുന്നു: ആര്‍.ജെ. ഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കി ആയി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമാ മേഖലയിലേക്ക് വന്ന താരമാണ് ആര്‍.ജെ. ഷാന്‍. അദ്ദേഹം തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ വലിയ വിജമാണ് നേടിയത്.

സിനിമ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് കമല്‍ ഹാസനാണെന്ന് പറയുകയാണ് ഷാന്‍. ആര്‍.ജെ. ആയിരുന്ന കാലത്ത് ദുല്‍ഖര്‍ സല്‍മാനെ ഇന്റര്‍വ്യു ചെയ്ത അനുഭവവും ഷാന്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ഏറ്റവും ഇഷ്ടപ്പെട്ട അഭിമുഖങ്ങള്‍ കമല്‍ ഹാസന്റേതാണ്. അദ്ദേഹമാണ് എന്റെ പേഴ്‌സ്‌പെക്റ്റീവ് മാറ്റിമറിച്ചത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത് അന്‍പേ ശിവം കണ്ടിട്ടാണ്. ഇന്നും എന്നും അന്‍പേ ശിവം എന്റെ ഒരു ടെക്സ്റ്റ് ബുക്കാണ്. പിന്നെ ദുല്‍ഖറുമായിട്ടുള്ള ഷോ. ദുല്‍ഖറിന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ഞാനാണ് ചെയ്തത്.

ആല്‍ഫബെറ്റ്‌സില്‍ ഏറ്റവും പ്രിയപ്പെട്ട ആല്‍ഫബെറ്റ് ഏതാണെന്ന് ദുല്‍ഖറിനോട് ചോദിച്ചു. ഒന്നുകില്‍ ഡി എന്നോ അല്ലെങ്കില്‍ ക്യു എന്നോ എം എന്നോ ഒക്കെ പറയുമെന്നാണ് വിചാരിക്കുന്നത്. പക്ഷേ ദുല്‍ഖര്‍ പറഞ്ഞത് എക്‌സ് എന്ന് അക്ഷരമാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ അത് വളരെ സിമിട്രിക്കാണെന്നാണ് പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഒരേ അളവിലാണ് പോവുന്നത്, ലൈഫിനെ ഒരുപാട് പഠിപ്പിക്കുന്ന അക്ഷരമായി ഫീല്‍ ചെയ്യുന്നതാണ് എക്‌സ്, അങ്ങനെ എന്തോ ആണ് ദുല്‍ഖര്‍ പറഞ്ഞത്.

പിന്നെ ഞാന്‍ ചോദിച്ചത് ദുല്‍ഖറിന്റെ അച്ഛന്‍ കിങ്ങാണല്ലോ അപ്പോള്‍ ദുല്‍ഖര്‍ ആരാണെന്ന് ചോദിച്ചു. പ്രിന്‍സ് എന്ന് പറയുമെന്ന് നമ്മള്‍ പ്രതീക്ഷിക്കാം, പറയാതിരിക്കാം. ദുല്‍ഖര്‍ പറഞ്ഞത് അയാം ജസ്റ്റ് ദി സണ്‍ ഓഫ് എ കിങ് എന്നാണ്. അതിലൊക്കെ ഭയങ്കര ഒരു രസമുണ്ടായിരുന്നു,’ ഷാന്‍ പറഞ്ഞു.

Content Highlight: RJ Shaan shared the experience of interviewing Dulquer Salmaan