| Tuesday, 2nd August 2022, 7:54 pm

ചില സിനിമകള്‍ ചിലര്‍ക്ക് മനസിലാകാന്‍ സമയമെടുക്കും, ഇനിയും ഇത്തരം സ്‌ക്രിപ്റ്റുകള്‍ എഴുതാനാണിഷ്ട്ടം; പാപ്പന്‍ ആവറേജ് സ്‌ക്രിപ്‌റ്റെന്ന കമന്റിന് മറുപടിയുമായി ആര്‍.ജെ. ഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് ഒന്നിച്ച പാപ്പന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ആര്‍.ജെ ഷാനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ ആവറേജ് മാത്രമാണെന്നും ജോഷി അതിനെ മികച്ച രീതിയില്‍ എടുത്ത് വെച്ചിരിക്കുന്നു എന്ന് കമന്റ് ഇട്ടയാള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് ഷാന്‍.

ഇനിയും ഇത്തരം ആവറേജ് സിനിമകള്‍ എഴുതാനാണ് ഇഷ്ടമെന്നും, ചില സിനിമകള്‍ ചിലര്‍ക്ക് മനസിലാകാന്‍ സമയമെടുക്കും എന്നാണ് ഷാന്‍ മറുപടി പറഞ്ഞത്.

സജിതാ മഠത്തില്‍ അവതരിപ്പിച്ച അമ്മച്ചിയുടെ കഥാപാത്രത്തെ പറ്റി ഷാനിട്ട പോസ്റ്റിലായിരുന്നു കമന്റ് വന്നത്. എന്തായാലും ഷാനിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

വെള്ളിയാഴ്ചയാണ് പാപ്പന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ആദ്യദിവസം 3.16 കോടിയാണ് നേടിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച 3.87 കോടിയും ചിത്രം നേടി.


ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നിത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight : Rj shaan Reply to the cooment says that His new movie pappan script is average

We use cookies to give you the best possible experience. Learn more