2019ല്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിന്റെ കഥ ആലോചിക്കുന്ന സമയത്ത് ദുല്‍ഖറായിരുന്നു നായകന്‍.
മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് ധ്യാനിന്റെ സുഹൃത്ത് കൂടിയായ അവതാരക രേണുവാണ് ഇക്കാര്യം പറഞ്ഞത്.
‘എന്നോട് ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ. അത് കാണാനായിട്ടാണ് ഞാന്‍ തിയേറ്ററിലേക്ക് വരുന്നത്. അന്ന് നായകന്‍ ദുല്‍ഖറായിരുന്നു. പക്ഷേ തിയേറ്ററില്‍ കാണുമ്പോള്‍ നായകന്‍ മാറി. നായകന്‍ മാറിയത് പോട്ടെ, കഥ ഇതല്ല,’ രേണു പറഞ്ഞു.
ഷൂട്ടിനിടക്ക് ചില രംഗങ്ങളെ പറ്റി നയന്‍താരയും സംശയങ്ങളുന്നയിച്ചിരുന്നുവെന്ന് ധ്യാന്‍ പറഞ്ഞു. ‘ഷൂട്ടിനിടക്ക് നയന്‍താര മാം എന്നോട് ചോദിച്ചു, അന്ന് കുറെ സീന്‍ പറഞ്ഞിരുന്നല്ലോ അതൊന്നും ഇല്ലല്ലോ എന്ന്. ഏത് സീനാണെന്ന് ഞാന്‍. കാരണം അപ്പോള്‍ തോന്നുന്നത് ഞാന്‍ അപ്പോള്‍ പറയും. ഷൂട്ട് ചെയ്യാന്‍ വരുമ്പോള്‍ അതൊന്നും എനിക്ക് ഓര്‍മ കാണില്ല.
എനിക്ക് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ക്യൂരിയോസിറ്റി ഉണ്ട്. യാത്ര ചെയ്യുമ്പോഴൊക്കെയാണ് കഥകളൊക്കെ വീണുകിട്ടുന്നത്. അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴായിരിക്കും. സിനിമയിലുള്ള സംവിധായകരാണെങ്കിലും എഴുത്തുകാരാണെങ്കിലും ഭയങ്കര ഒബ്‌സര്‍വേഴ്‌സാണ്. ഞാന്‍ എല്ലാവരോടും സംസാരിക്കുന്ന ആളാണ്. റാന്‍ഡമായിട്ടുള്ള ആളുകളോട് സംസാരിക്കുമ്പോള്‍ കുറെ കഥകളും അവരുടെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞുകുഞ്ഞ് കാര്യങ്ങള്‍ കിട്ടും,’ ധ്യാന്‍ പറഞ്ഞു.
ബുള്ളറ്റ് ഡയറീസ്, ജയിലര്‍, നദികളില്‍ സുന്ദരി യമുന, ചീന ട്രോഫി തുടങ്ങി നിരവധി പ്രൊജക്ടുകളാണ് ധ്യാനിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നതും അണിയറയില്‍ ഒരുങ്ങുന്നതും.
Content Highlight: rj renu says Dulquer salman was the hero while thinking about the story of the film lad