| Tuesday, 9th May 2023, 12:00 am

ആറാട്ടിലെ ഫൈറ്റ് കണ്ടില്ലേ, ഡാന്‍സാണോ എന്ന് സംശയിച്ചു പോകും, അത്രയും ഫ്‌ളെക്‌സിബിലിറ്റിയാണ് മോഹന്‍ലാലിന്റെ ശരീരത്തിനും മനസിനും: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമുക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത ഫ്‌ളെക്‌സിബിലിറ്റിയാണ് മോഹന്‍ലാലിന്റെ ശരീരത്തിനും മനസ്സിനുമെന്ന് റിയാസ് ഖാന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം അഭിനയച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത്. മോഹന്‍ലാലിന്റെ ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയെ കുറിച്ച് ചോദിച്ചാല്‍ എന്തായിരിക്കും മറുപടിയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു റിയാസ്ഖാന്‍ പ്രതികരണം.

‘ശരീരത്തിന് മാത്രമല്ല ലാലേട്ടന്റെ മനസിനും നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത ഫ്‌ളക്‌സിബിലിറ്റിയാണ്. ഒരു പ്രശനമുണ്ടാവുകയാണെങ്കില്‍ വളരെ ഫ്‌ളക്‌സിബിളായിട്ടായിരിക്കും അദ്ദേഹം അത് കൈകാര്യം ചെയ്യുന്നത്. വളരെ അനായാസമായിട്ടായിരിക്കും അദ്ദേഹം ഓരോ സീനിലും അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും അതുപോലെയാകും.

ആറാട്ട് സിനിമയുടെ ഉദാഹരണം പറയാം. മോഹന്‍ ലാല്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ വലിയ സ്വീകാര്യതയുള്ള സ്റ്റാറാണ്. അങ്ങനെയുള്ള ആളോടാണ് എന്റെ കഥാപാത്രം ‘പോടാ നെയ്യാറ്റിന്‍കര പട്ടീ’ എന്ന് പറയുന്നത്. എന്റെ കാഴ്ചപ്പാടില്‍ മറ്റേതെങ്കിലും ഒരു വലിയ സ്റ്റാര്‍ അങ്ങനെയൊരു ഡയലോഗ് പറയാന്‍ സമ്മതിക്കുമെന്ന് കരുതുന്നില്ല. വിജയിയോടോ ധനുഷിനോടോ അത് പറ്റുമെന്ന് കരുതുന്നില്ല. കാരണം പട്ടി എന്ന വാക്കാണ്. അത്ര താഴ്ത്തിയാണ് പറയുന്നത്. വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ പട്ടിക്ക് പകരം വേറെ ഏതെങ്കിലും വാക്ക് ഉപയോഗിക്കാന്‍ പറയുമായിരിക്കും.

അത്രയും ഫ്‌ളക്‌സിബിലിറ്റിയാണ് അദ്ദേഹം അപ്പുറത്തുള്ള ആള്‍ക്ക് തരുന്നത്. അത്തരമൊരു സ്‌പേസ് അപ്പുറത്തുള്ള ആള്‍ക്ക് തരുന്ന ഒരു മഹാനടനാണ് അദ്ദേഹം. അതു പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ബോഡി ഫ്‌ളക്‌സിബിലിറ്റിയും. അതു കൊണ്ടാണ് ആറാട്ടിലെ ഫൈറ്റ് സീനൊക്കെ അത്ര മനോഹരമായത്. അത് ഡാന്‍സാണോ, ഫൈറ്റാണോ എന്ന് പറയാന്‍ കഴിയില്ല. അതൊരു ഒഴുക്കായിരുന്നു. അത്രയും ബോഡി ഫ്‌ളക്‌സിബിലിറ്റിയാണ് അദ്ദേഹത്തിന്. കമല്‍ സാര്‍ അതുപോലെയാണ്’, റിയാസ്ഖാന്‍ പറഞ്ഞു.

content highlights: Riyaz Khan talks about the flexibility of Mohanlal’s body

We use cookies to give you the best possible experience. Learn more