താന്‍ അഭിനയിച്ച ജാപ്പനീസ് സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ റിയാസ് ഖാന്‍. രജിനികാന്ത് ചിത്രമായ മുത്തു ജാപ്പനീസിലേക്ക് റീമേഡ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.
താന്‍ അഭിനയിച്ച ജാപ്പനീസ് സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ റിയാസ് ഖാന്‍. രജിനികാന്ത് ചിത്രമായ മുത്തു ജാപ്പനീസിലേക്ക് റീമേഡ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.
സിനിമയില്ലാത്ത സമയത്ത് അഭിനയിച്ച ഒരു ടെലി ഫിലിമിലൂടെയാണ് ആ സിനിമയിലേക്ക് എത്തിയതെന്നും അതില്‍ രജിനികാന്തായി എത്തിയ നടന്‍ എക്‌സ്ട്രാ ഓര്‍ഡിനറി ആയിരുന്നെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘രജിനി സാറിന്റെ മുത്തു സിനിമ ജാപ്പനീസിലുണ്ട്. അതില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബ് ചെയ്തതല്ല. ആ ഭാഷയിലെ മുത്തു സിനിമയില്‍ ഞാനുമുണ്ട്. മുത്തുവിന്റെ റീമേഡില്‍ രജിനി സാറിന്റെ കൂട്ടുക്കാരനായ ശരത് കുമാറായാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്.
എ.വി.എം സ്റ്റുഡിയോയില്‍ ഞാന്‍ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് മുത്തു റിലീസായി. ഇടക്ക് എനിക്ക് സിനിമയില്ലാത്ത അവസ്ഥ വരാറുണ്ട്. അങ്ങനെ വന്നപ്പോള്‍ ഞാന്‍ ഒരു ടെലി ഫിലിം ചെയ്തു. അത് അവിടെ വലിയ ഹിറ്റായിരുന്നു.
ഒരു ടെലി ഫിലിം ചെയ്താല്‍ കിട്ടുന്ന റീച്ച് വളരെ വലുതായിരുന്നു. അവിടെ ടെലി ഫിലിമില്‍ ഏറെ അറിയപ്പെടുന്ന ഒരാള്‍ സിനിമക്കായി ഒഡീഷന്‍ നടത്തി. ആ സമയത്ത് ഇയാള്‍ ആരാണെന്ന് ചോദിച്ചു. അങ്ങനെ എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു.
ജാപ്പനീസില്‍ രജിനികാന്തായി വന്നത് അവിടുത്തെ ഒരു നടനായിരുന്നു. അദ്ദേഹം എക്‌സ്ട്രാ ഓര്‍ഡിനറിയായിരുന്നു. അവിടുത്തെ വലിയ സൂപ്പര്‍സ്റ്റാറൊന്നും അല്ലായിരുന്നു. എന്നാല്‍ അറിയപ്പെടുന്ന ഒരു നടനാണ്. ആ പടത്തിന്റെ പേര് നട്ടു (Nattu) എന്നാണ്,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: Riyaz Khan Talks About Muthu’s Japanese Remade Movie