|

ഏറ്റവും പ്രയാസമേറിയ ഇന്‍ട്രോ സീന്‍ ആ മമ്മൂട്ടി ചിത്രത്തിലേത്; പകുതി ദിവസം പോയി: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റിയാസ് ഖാന്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലും റിയാസ് അഭിനയിച്ചിട്ടുണ്ട്. 1994ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് കുറഞ്ഞ സിനിമകളുടെ ഭാഗമായ റിയാസ് 2003ലാണ് ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

2004ല്‍ പുറത്തിറങ്ങിയ വേഷം എന്ന മമ്മൂട്ടി ചിത്രത്തിലും റിയാസ് ഖാന്‍ അഭിനയിച്ചിരുന്നു. ദീപക് എന്ന കഥാപാത്രമായിട്ടാണ് റിയാസ് ഈ സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ബൈക്കില്‍ വരുന്നതായിരുന്നു റിയാസിന്റെ ഇന്‍ട്രോ സീന്‍.

ഇപ്പോള്‍ വേഷം സിനിമയിലെ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയാണ് റിയാസ് ഖാന്‍. ബൈക്കിന്റെ ബാക്ക് വീല്‍ പൊക്കുന്ന സീന്‍ തനിക്ക് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരാളെ കൊണ്ടുവരികയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ആ ഇന്‍ട്രോ ഷോട്ട് എടുക്കാന്‍ വേണ്ടി പകുതി ദിവസം മുഴുവനും പോയെന്നും റിയാസ് ഖാന്‍ പറഞ്ഞു. ഏറ്റവും പ്രയാസമേറിയ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയായിരുന്നു നടന്‍.

വേഷം സിനിമ ചെയ്യുന്ന സമയത്തായിരുന്നു ധൂം സിനിമ ഇറങ്ങിയത്. അതില്‍ ബൈക്കിന്റെ ബാക്ക് വീല്‍ പൊക്കുന്ന സീന്‍ ഉണ്ടായിരുന്നു. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലായിരുന്നു.

അത് ചെയ്യാന്‍ വേണ്ടി വേറെ ആളെ വിളിക്കുകയായിരുന്നു. ബാക്ക് വീല്‍ മാത്രമായിരുന്നു പൊക്കേണ്ടത്. അപ്പോള്‍ പള്‍സറിന്റെ മാത്രമേ അങ്ങനെ ബാക്ക് വീല്‍ പൊക്കാന്‍ പറ്റുള്ളൂ.

അന്ന് ബൈക്കിന്റെ ക്ലച്ച് പോയി. ബ്രേക്കിന്റെ എന്തോ ഒന്ന് പോയി. പെട്രോളിന്റെ എന്തോ പോയി. അങ്ങനെ ആ ഒരു ഇന്‍ട്രോ ഷോട്ട് എടുക്കാന്‍ വേണ്ടി പകുതി ദിവസം മുഴുവനും പോയി,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyaz Khan Talks About His Intro Scene In Mammootty’s Vesham Movie