രണ്ട് പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് റിയാസ് ഖാന്‍. 1994ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് സിനിമാലോകത്തേക്കെത്തുന്നത്. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റിയാസ് ഖാന്‍ ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിയാസ് ഖാന്‍ തന്റെ സാന്നിധ്യമറിയിച്ചു.
തമിഴ് സിനിമയില്‍ ആദ്യകാലത്ത് തന്നെ ഒരുപാട് റെക്കമെന്‍ഡ് ചെയ്തത് വിജയകാന്തായിരുന്നെന്ന് പറയുകയാണ് റിയാസ് ഖാന്‍. തമിഴില്‍ താന്‍ തുടക്കകാലത്ത് ചെയ്ത സിനിമകളിലൊന്നായിരുന്നു കല്ലഴഗറെന്നും ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു താന്‍ അഭിനയിച്ചതെന്ന് റിയാസ് ഖാന്‍ പറഞ്ഞു. ആ സമയത്ത് രജിനികാന്തിന് ശേഷം ഏറ്റവുമധികം ആരാധകരുണ്ടായിരുന്നത് വിജയകാന്തിനായിരുന്നെന്നും കമല്‍ ഹാസന്‍ മൂന്നാം സ്ഥാനത്തായിരുന്നെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ആ ചിത്രത്തില്‍ വിജയകാന്തിനൊപ്പം ഒരു ഫൈറ്റ് സീനുണ്ടായിരുന്നെന്നും തന്നെപ്പോലൊരു പുതുമുഖത്തെ വെച്ച് ആ സീന്‍ ചെയ്യാന്‍ സംവിധായകന് കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും റിയാസ് ഖാന്‍ പറഞ്ഞു. എന്നാല്‍ ആ സീന്‍ ചെയ്യാന്‍ വിജയകാന്ത് ആവശ്യപ്പെട്ടെന്നും തനിക്ക് ആ സിനിമ ഒരുപാട് ശ്രദ്ധ നല്‍കിയിരുന്നെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
കല്ലഴഗന് ശേഷം ഓരോ മൂന്ന് സിനിമ കഴിയുമ്പോഴും തന്നെ വിജയകാന്ത് റെക്കമെന്‍ഡ് ചെയ്യുമായിരുന്നെന്നും അതുവഴി തനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നെന്നും റിയാസ് ഖാന്‍ പറയുന്നു. തമിഴില്‍ വളരെയധികം ആത്മബന്ധമുള്ള നടനായിരുന്നു വിജയകാന്തെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സമയത്തും തന്നെ വിളിക്കുമായിരുന്നെന്നും റിയാസ് ഖാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.
‘തമിഴില്‍ ഞാന്‍ ആദ്യകാലത്ത് ചെയ്ത സിനിമകളിലൊന്നായിരുന്നു കല്ലഴഗന്‍. വിജയകാന്ത് സാറായിരുന്നു ആ പടത്തില്‍ ഹീറോ. അന്നത്തെ കാലത്ത് രജിനികാന്ത് കഴിഞ്ഞാല്‍ അദ്ദേഹമായിരുന്നു. രജിനികാന്ത്, വിജയകാന്ത്, കമല്‍ ഹാസന്‍ എന്നിങ്ങനെയായിരുന്നു തമിഴ്‌നാട്ടുകാരുടെ ചോയ്‌സ്. ആ പടത്തില്‍ ഞാനായിരുന്നു വില്ലന്‍. അതില്‍ വിജയകാന്ത് സാറിന്റെ കൂടെ ഒരു ഫൈറ്റ് സീനുണ്ട്.
അത് എടുക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ ഡയറക്ടര്‍ക്കുണ്ടായിരുന്നു. പക്ഷേ, വിജയകാന്ത് സാറിന് ആ സീനെടുക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. ആ പടത്തിന് ശേഷം അദ്ദേഹം ഓരോ മൂന്ന് പടം കഴിഞ്ഞാലും അടുത്ത പടത്തില്‍ എന്നെ റെക്കമെന്‍ഡ് ചെയ്യുമായിരുന്നു. ഒരുപാട് അവസരങ്ങള്‍ അദ്ദേഹം കാരണം എനിക്ക് കിട്ടിയിട്ടുണ്ട്.
തമിഴില്‍ എനിക്ക് വളരെയധികം ആത്മബന്ധമുള്ള നടനാണ് അദ്ദേഹം. പൊളിറ്റിക്‌സിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം ചെയ്ത പടത്തിലും എനിക്ക് റോളുണ്ടായിരുന്നു. ഹെല്‍ത്ത് ഇഷ്യൂസ് ഉണ്ടായിരുന്ന ടൈമില്‍ എന്നെ വിളിച്ചിട്ട് ഒരുപാട് സംശയം ചോദിക്കുമായിരുന്നു. അദ്ദേഹത്തിന് വേണ്ടി ഞാന്‍ പ്രോട്ടീന്‍ പൗഡറൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട്,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: Riyaz Khan saying Vijayakanth Suggested him in many movies