സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്ക്ക് തന്നെ ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് നടന് റിയാസ് ഖാന്. അത്തരത്തിലുള്ള ആളുകളുടെ റെസ്പോണ്‍സ് തനിക്ക് ഏറെ സന്തോഷം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോക്കും സ്ത്രീകള്‍ ഹോട്ട് എന്ന തരത്തില്‍ കമന്റുകള്‍ ഇട്ടിരുന്നു. ഇത്തരത്തിലുള്ള കമന്റുകളെ എങ്ങനെ കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് റിയാസ് ഖാന് ഇക്കാര്യം പറഞ്ഞത്.
‘ഇത് എനിക്ക് വലിയ കാര്യമായി തോന്നിയിട്ടില്ല. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഗേയ്സിനാണ്. ഞാന്‍ സീരിയസ് ആയി പറയുകയാണ്. സ്ത്രീകളേക്കാള്‍ അധികം റെസ്പോണ്‍സ് ആണുങ്ങളില്‍ നിന്നും കിട്ടുന്നുണ്ട്. നോട്ട് മെന്‍, ഗേയ്സ്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വീഴുകയാണ്.
ഭയങ്കര സന്തോഷമാണത്. അവരുടെ ഇമോഷനാണത്. പെണ്ണുങ്ങള് അത്തരത്തിലുള്ള കമന്റുകള്‍ പറയുന്നു, ഇറ്റ്സ് ഫൈന്‍. പക്ഷേ ഇത് എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചു. അത് ഒരു ഭയങ്കര ഫീല്‍ ആണ്,’ സില്ലി മോങ്ക്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ റിയാസ് ഖാന് പറഞ്ഞു.
ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു നടന് തനിക്ക് ഗേ ഫോളോയിങ് ഉണ്ട് എന്ന കാര്യം ഓണ്‍ ദി റെക്കോഡായി വെളിപ്പെടുത്തുന്നത് എന്ന് അവതാരകന് പറഞ്ഞപ്പോള്‍ ഇക്കാര്യം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോള്‍ പറയും എന്ന മറുപടിയാണ് റിയാസ് ഖാന് നല്‍കിയത്.
‘എല്ലാവര്ക്കും ഇത്തരത്തില്‍ ആരാധകരുണ്ടാകും, പക്ഷേ പറയില്ല എന്ന് മാത്രം. അത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയും. ഈ ഇന്റര്‍വ്യൂ അവരും കാണും, അവര്‍ വളരെ ഹാപ്പിയാകും.
ഞാന്‍ ഗേ ആണ് എന്നല്ല പറയുന്നത്. അത്തരത്തിലുള്ള ആളുകളുണ്ടാകും. അവരും മന്യുഷ്യരാണ്. ഇതുപോലെ ട്രാന്‍സ് ജെന്‍ഡേഴ്സ് ഉണ്ടാകും, അവര്‍ക്കും എന്നെ വലിയ ഇഷ്ടമാണ്. നിങ്ങള്‍ ലോകത്തുള്ള എല്ലാ ആളുകളെയും വാല്യു ചെയ്യണം, നിങ്ങള്‍ എല്ലാ ഇമോഷന്‍സിനെയും വാല്യു ചെയ്യണം.
ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമേ സംസാരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് നമ്മുടെ വാക്കുകളിലൂടെ ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കില്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. കെട്ടിപ്പിടിക്കാന്‍ എല്ലാ ജീവികള്‍ക്കും പറ്റും. അവര്‍ക്ക് രണ്ട് കയ്യും രണ്ട് കാലും ഉണ്ട്. ഞാന്‍ ഒരു വീഡിയോയില്‍ ഒരു പട്ടി മുയലിനെ ഇങ്ങനെ തടവിക്കൊടുക്കുന്നത് കണ്ടിരുന്നു. അവര്‍ക്ക് ചെയ്യാമെങ്കില്‍ നമുക്കും ചെയ്യാന്‍ പറ്റുമല്ലോ,’ റിയാസ് ഖാന് പറഞ്ഞു.
Content Highlight: Riyaz Khan about his gay fans