കെ.ആര്‍. രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് നരകാസുരന്‍. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുധാകര്‍ വസന്ത്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഇന്ദ്രജ, രാജന്‍ പി. ദേവ്, ദേവന്‍, സലിം കുമാര്‍, ജഗദീഷ് എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ റിയാസ് ഖാനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
രാജന്‍ എന്ന പൊലീസ് ഓഫീസറായാണ് താരം നരകാസുരനില്‍ എത്തിയത്. ആ സിനിമയെ കുറിച്ചും താന്‍ ചെയ്ത പൊലീസ് കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് റിയാസ് ഖാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ആ സിനിമയില്‍ എന്ത് ടെന്‍ഷന്‍ വന്നാലും അപ്പോള്‍ കുളിക്കുന്ന പൊലീസ് കഥാപാത്രമാണ് തന്റേതെന്നാണ് റിയാസ് പറയുന്നത്. മുന്നൂറ്റി അറുപതോ അതില്‍ അധികമോ സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും കൃത്യമായ എണ്ണം ഓര്‍ത്തു വെച്ചിട്ടില്ലെന്നും താരം പറയുന്നു.
അതില്‍ 188 സിനിമകളില്‍ താന്‍ പൊലീസായാണ് അഭിനയിച്ചിരിക്കുന്നതെന്നും വീട്ടില്‍ എല്ലാ ടൈപ്പ് യൂണീഫോമുകളുമുണ്ടെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
‘നരകാസുരന്‍ എന്ന സിനിമയില്‍ എന്ത് ടെന്‍ഷന്‍ വന്നാലും അപ്പോള്‍ കുളിക്കുന്ന കഥാപാത്രമാണ് എന്റേത്. അതിലും പൊലീസായാണ് അഭിനയിച്ചിരിക്കുന്നത്. മുന്നൂറ്റി അറുപതോ അതില്‍ അധികമോ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
അഭിനയിച്ച സിനിമകളുടെ എണ്ണം ഞാന്‍ ഓര്‍ത്തു വെച്ചിട്ടില്ല. ഇതില്‍ 188 പടങ്ങളില്‍ ഞാന്‍ പൊലീസായാണ് അഭിനയിച്ചിരിക്കുന്നത്. വീട്ടില്‍ എല്ലാ ടൈപ്പ് യൂണീഫോമുണ്ട്. കോണ്‍സ്റ്റബിള്‍, എസ്.ഐ, എസ്.പി അങ്ങനെയെല്ലാമുണ്ട്,’ റിയാസ് ഖാന്‍ പറയുന്നു.
Content Highlight: Riyas Khan Talks About Narakasuran Movie