പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമില്‍ കണ്ടപ്പോള്‍ രജനികാന്തിന് തന്നെ മനസിലായില്ലെന്ന് റിയാസ് ഖാന്‍. തന്റെ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കറുപ്പടിക്കുമായിരുന്നെന്നും ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയുടെയും പൊന്നിയിന്‍ സെല്‍വന്റെയും ഷൂട്ടിങ് നടന്നതെന്നും റിയാസ് പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് രജിനികാന്ത് സാറിന്റെ അണ്ണാത്തെ എന്ന സിനിമയുടെയും പൊന്നിയിന്‍ സെല്‍വന്റെയും ഷൂട്ടിങ് നടന്നത്.
പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലായിരിക്കുമ്പോള്‍ എന്നെ കണ്ടാല്‍ പെട്ടെന്ന് ആര്‍ക്കും മനസിലാവില്ല. എന്റെ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കറുപ്പടിക്കുമായിരുന്നു. ഗേറ്റ് കടന്ന് രജനി സര്‍ വന്നപ്പോള്‍ ഞാന്‍ കണ്ടു.
ഞാനും കിഷോറും സാറിനെ കണ്ടിട്ട് പോകാമെന്ന് കരുതി. പക്ഷേ സര്‍ ഞങ്ങളെ കണ്ടില്ല. സര്‍ ഷൂട്ടിലേക്ക് പോയി. സാറിന്റെ മാനേജറും പത്തോളം ബോഡിഗാര്‍ഡും അടുത്തുണ്ടായിരുന്നു. മാനേജറും ഞങ്ങളെ കണ്ടില്ല. ബോഡിഗാര്‍ഡ്‌സും ഞങ്ങളെ കണ്ടില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ മാനേജര്‍ ഞങ്ങളെ കണ്ടു. ഞാന്‍ ഉറക്കെ പറഞ്ഞു, ‘റിയാസ് ഖാന്‍ ആണെന്ന്’ . അപ്പോള്‍ മാനേജര്‍ പോയി രജനി സാറിനോട് കാര്യം പറഞ്ഞു.
ഞങ്ങള്‍ വന്നിട്ടുണ്ടെന്ന്. ഞാന്‍ മാനേജറോട് പറഞ്ഞിരുന്നു, കോസ്റ്റ്യൂമിലായത് കൊണ്ട് അകത്തേക്ക് വരുന്നില്ലെന്ന്. പക്ഷേ ഞങ്ങളെ അകത്തേക്ക് വിളിച്ചു. എന്നെ കണ്ടപ്പോഴൊന്നും രജനി സാറിന് പെട്ടെന്ന് മനസിലായില്ല. വീട്ടുവിശേഷം, ഭാര്യ, കുട്ടികള്‍ ഇവരെപ്പറ്റിയെല്ലാം ചോദിച്ചെങ്കിലും സിനിമയെപ്പറ്റിയൊന്നും ചോദിച്ചില്ല. കോസ്റ്റ്യൂമിലായത് കൊണ്ട് ഫോട്ടോയെടുക്കാന്‍ പറ്റിയില്ല, ‘ റിയാസ് പറഞ്ഞു.
എല്ലാ വില്ലന്മാരെയും ജനം ഇഷ്ടപ്പെടണമെന്നില്ലെന്നും എന്നാല്‍ തന്നെ ഇഷ്ടമാണെന്നും റിയാസ് പറഞ്ഞു. ഒരു പ്ലാനുള്ള വില്ലന്റെ വേഷങ്ങളാണ് താന്‍ കൂടുതലും ചെയ്തതെന്നും നടന്‍ പറഞ്ഞു.
‘വെറുമൊരു വില്ലനല്ലാതെ ഒരു പ്ലാനുള്ള വില്ലന്റെ വേഷങ്ങളാണ് ഞാന്‍ ചെയ്തത്. സ്‌ക്രിപ്റ്റ് അങ്ങനെ വന്ന് വീഴുകയാണ്. പ്ലാനോടെയുള്ള വില്ലന്‍ റോളുകള്‍ വന്ന് വീഴുകയാണ്.
അതുകൊണ്ടായിരിക്കും കൂടുതല്‍ ജനം ഇഷ്ടപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല. തമിഴിലാണ് കൂടുതലും സിനിമകള്‍ ചെയ്തത്.
എല്ലാ ഭാഷകളിലെയും സ്‌ക്രിപ്റ്റുകള്‍ അങ്ങനെയാണ് വന്ന് വീഴുന്നത്. എല്ലാ വില്ലന്മാരെയും ജനം ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ എന്നെ ജനങ്ങള്‍ക്ക് ഇഷ്ടമാണെന്നാണ് വിശ്വസിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് എന്റെ പുതിയ സിനിമ. അതിലും ഞാനൊരു പ്ലാനുള്ള വില്ലനായിട്ടാണ് വരുന്നത്, ‘ റിയാസ് പറഞ്ഞു.
Content Highlights: Riyas Khan about Rajnikanth