| Friday, 6th September 2024, 8:41 am

ചെറുപ്പം മുതലേ ഞാൻ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു: റിയാൻ പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗ്. കോഹ്‌ലി തന്റെ ആരാധനാപാത്രമാണെന്നാണ് പരാഗ് പറഞ്ഞത്. സ്‌പോര്‍ട്‌സ് വിത്ത് രവിഷ് എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരം.

‘വിരാട് കോഹ്‌ലി ഭയ്യയെ ഞാന്‍ ആരാധിക്കുന്നു. എന്റെ കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട്. വിരാട് ഭയ്യക്കൊപ്പം ഡ്രസിങ് റൂം പങ്കിടുന്നത് അതിശയകരവും സ്വപ്നതുല്യമായ നിമിഷവുമാണ്,’ റിയാന്‍ പരാഗ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് കോഹ്‌ലി. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടിയത്.  റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കാണ്.

നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

അതേസമയം അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു പരാഗ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലും താരം കളത്തിലിറങ്ങി.

ബാറ്റിങ്ങില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പരാഗിന് സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ രണ്ട് ഫോര്‍മാറ്റുകളിലുമായി മൂന്ന് വീതം വിക്കറ്റ് നേടാന്‍ പരാഗിന് സാധിച്ചു.

Content Highlight: Riyan Parag Talks About Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more