ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 34 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. ആറ് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു സീസണില്‍ നാലാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് പരാഗിന് സാധിച്ചത്. ഈ സീസണില്‍ 13 മത്സരങ്ങളില്‍ 12 ഇന്നിങ്‌സില്‍ നിന്നും 531 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. 152 സ്‌ട്രൈക്ക് റേറ്റിലും 59 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ നാലാം പൊസിഷനില്‍ ഏറ്റവും കൂടുതല്‍ നേടിയ താരം, റണ്‍സ്, വര്‍ഷം എന്നീ ക്രമത്തില്‍
റിഷബ് പന്ത്- 547-2018
റിയാന്‍ പരാഗ്-531-2024*
രോഹിത് ശര്‍മ-499-2013
എ.ബി ഡിവില്ലിയേഴ്‌സ്-424-2020
ഗ്ലെന്‍ മാക്‌സ്വെല്‍-422-2021
അതേസമയം രാജസ്ഥാന്‍ പ്ലേയ് ഓഫിന് നേരത്തെ യോഗ്യത നേടിയിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.
Content Highlight: Riyan Parag great performance in IPL 2024