2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍. കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
In the Eliminator. In the biggest stadium in the world. In front of his idol. Riyan Parag Das. 🔥🔥🔥 pic.twitter.com/ojIuqf62EX
— Rajasthan Royals (@rajasthanroyals) May 22, 2024
30 പന്തില്‍ 45 റണ്‍സ് നേടിയ ജെയ്സ്വാളാണ് രാജസ്ഥാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. എട്ട് ഫോറുകളാണ് താരം നേടിയത്. 26 പന്തില്‍ 36 റണ്‍സ് നേടിയ റിയാന്‍ പരാഗും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. രണ്ട് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്. നീ തകര്‍പ്പന്‍ പ്രകടനം പിന്നാലെ ഒരു അവിസ്മരണിയമായ നേട്ടമാണ് പരാഗ് നേടിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ നാലാം പൊസിഷനില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ നേടുന്ന താരം എന്ന നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്. ഈ സീസണില്‍ 550 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. 2018 ല്‍ റിഷബ് പന്ത് നേടിയ 547 റണ്‍സ് മറികടന്നുകൊണ്ടായിരുന്നു പരാഗിന്റെ കുതിപ്പ്.
മെയ് 24നാണ് രണ്ടാം ക്വാളിഫയര്‍ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.
Content Highlight: Riyan Parag create a new record in IPL