മെട്രോ പ്രോജക്ട് കോണ്‍ട്രാക്ടര്‍മാരുടെ 10ാമത് യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ബിരുദധാരികള്‍ക്കു തൊഴില്‍ നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ് ആധുനിക വത്കരണത്തിന്റെ മുഖമുദ്രയാണ് 85ബില്യണ്‍ സൗദി റിയാല്‍ ചിലവില്‍ നിര്‍മ്മിക്കുന്ന മെട്രോ പദ്ധതി. സൗദി തലസ്ഥാനത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാവും ഇത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“രണ്ടു പരിശുദ്ധ പള്ളികളുടെ ഉടമസ്ഥനായ കിങ് അബ്ദുള്ള എല്ലാ ആഴ്ചയും സ്ഥലം സന്ദര്‍ശിച്ച് പ്രോജക്ടിന്റെ പുരോഗതി വിലയിരുത്താറുണ്ട്. ഷെഡ്യൂള്‍ പ്രകാരം 10% ഇതിനകം തന്നെ പൂര്‍ത്തിയായി.” തുര്‍ക്കി രാജകുമാരന് വ്യക്തമാക്കി.
2013ല്‍ മുന്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ ബാന്‍ഡാറാണ് മെട്രോ കൊണ്ടുവന്നത്. യു.എസ് നിര്‍മാണ കമ്പനികളായ ബെച്ടര്‍ ഗ്രൂപ്പ് ഇങ്ക്, സ്‌പെയ്‌നിലെ എഫ്.സി.സി, ഇറ്റലിയിലെ അന്‍സാല്‍ഡോ എസ്.ടി.എസ് എന്നീ കോണ്‍ട്രോക്ടര്‍മാരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.