| Friday, 24th October 2014, 3:26 pm

ആധുനിക ജീവിത ശൈലികള്‍ കാന്‍സര്‍ വെല്ലുവിളി ഉയര്‍ത്തുന്നു: ഡോ. ഷയിസ്ഥ മെഹ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ആധുനിക ജീവിത ശൈലികള്‍ കാന്‍സര്‍ വെല്ലുവിളി ഉയര്‍ത്തുന്നെന്ന് റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. ഷയിസ്ഥ മെഹ്ത പറഞ്ഞു. റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക അധ്വാനം ഇല്ലായ്മ, ഫാസ്റ്റ് ഫുഡ്, ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങള്‍, പെപ്‌സി, കോള തുടങ്ങിയവയുടെ അമിതമായ ഉപയോഗം എന്നിവ പ്രവാസികള്‍ക്ക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ആരോഗ്യ മന്ത്രിമാരുടെ സംയുക്ത ഭരണ നിര്‍വ്വഹണ സമിതിയും കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി റിയാദില്‍ സംഘടിപ്പിച്ച “ജിസിസി രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തിന്റെ ഭാരം” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

പഴങ്ങളും പച്ചക്കറികളും ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, ദിവസവും ചുരുങ്ങിയത് അരമണിക്കൂര്‍ വ്യായാമം ചെയ്യുക, പുകവലിയും മദ്യവും പെപ്‌സി-കോളയുടെ ഉപയോഗവും വെടിയുക എന്നിവയാണ് പ്രധാന മാര്‍ഗങ്ങള്‍.

ഇടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ട്ടിക്കുന്നതും വര്‍ഷ ത്തില്‍ ഒരു മാസം തുടര്‍ച്ചയായി നോമ്പ് എടുക്കുന്നതും കാന്‍സര്‍ അടക്കമുള്ള ജീവിത ശൈലി അസുഖങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും വലിയ പങ്കു വഹിക്കുന്നു എന്നും അവര്‍ പറഞ്ഞു.

വിദ്യാഭ്യാസസാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഡിന്നര്‍ മീറ്റില്‍ സഹീര്‍ അബ്ബാസ് (കാനഡ) വിശിഷ്ട്ടാതിഥിയായിരുന്നു. ഡോ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

We use cookies to give you the best possible experience. Learn more