| Monday, 5th March 2018, 10:49 am

പഴമയിലും പുതുമ തീര്‍ത്ത് ഓസ്‌കാര്‍ വേദി; 56 വര്‍ഷം പഴക്കമുള്ള വസ്ത്രം ധരിച്ച് നടി ഓസ്‌കര്‍ വേദിയില്‍; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ (വീഡിയോ)

ഗോപിക

ലോസ് ആഞ്ചലസ്: വിസ്മയക്കണ്ണുകള്‍ 2018 ഓസ്‌കാര്‍ വേദിയിലേക്ക് പായുകയാണ്. ലോകചലച്ചിത്രലോകത്തെ അംഗികാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ അമ്പരിപ്പിക്കുന്ന കൗതുക സംഭവങ്ങളും അരങ്ങേറുകയാണ്.

വേദിയില്‍ പഴമ തീര്‍ത്ത പുത്തന്‍തിളക്കവുമായാണ് വണ്‍ ഡേ അറ്റ് എ ടൈം സിരീസിലെ താരം റിത മൊറേണേ എത്തിയത്. ഏകദേശം 56 വര്‍ഷം പഴക്കമുള്ള തന്റെ വസ്ത്രമണിഞ്ഞാണ് ഓസ്‌കാര്‍ വേദിയിലവരെത്തിയത്.

1962 ല്‍ ഓസ്‌കര്‍ ലഭിച്ച നടി കൂടിയാണ്. അന്ന് ധരിച്ച അതേ വസ്ത്രം തന്നെയാണ് ഇന്നത്തെ ഓസ്‌കാര്‍ ചടങ്ങിന് അവര്‍ തെരഞ്ഞെടുത്തത്. 56 വര്‍ഷങ്ങള്‍ക്കു മുമ്പ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിനായിരുന്നു റിയത്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് അന്ന് റിതയ്ക്ക് ലഭിച്ചത്.

അമ്പത്താറുവര്‍ഷം മുമ്പുള്ള വസ്ത്രമാണെങ്കിലും ഗാംഭീര്യം ഒട്ടും കുറയ്ക്കാതെയാണ് എണ്‍പ്പത്താറുകാരിയായ റിത വേദിയിലെത്തിയത്. സോഷ്യല്‍ മീഡിയയും താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഓസ്‌കാര്‍ കുടാതെ എമ്മി, ഗ്രാമി, അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത രീതിയില്‍ ജാപ്പനീസ് സൈലിയില്‍ തീര്‍ത്ത വസ്ത്രമാണ് റീതയുടെ വസ്ത്രത്തിന്റെ പ്രത്യേകത. അലമാരയില്‍ കിടന്ന് നിറം മങ്ങിപ്പോകുന്നതുകൊണ്ടാണ് ഇത് ധരിച്ചെത്താന്‍ തീരുമാനിച്ചതെന്ന് നടി പറഞ്ഞു.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more