ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ആള്‍മാറാട്ടത്തിലൂടെ പദ്ധതിയുടെ ആനൂകൂല്യം പലരും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.
ഹനുമാന്റെ പേരിലും ഐ.എസ്.ഐ ചാരന്‍ മെഹബൂബ് രജ്പുത്തിന്റെ പേരിലും നടന്‍ രിതേഷ് ദേശ്മുഖിന്റെ പേരിലും കേന്ദ്രസര്‍ക്കാരിന്റെ പിഎം-കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ചെന്നിട്ടുണ്ട്.
ഓരോരുത്തരുടെ പേരിലും യഥാക്രമം 6,000, 4,000, 2,000 രൂപയുടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) തവണകളായി ലഭിച്ചെന്നാണ് ദ ക്വിന്റിന്റെ റിപ്പോര്‍ട്ട്.
സെന്ററിന്റെ പിഎം-കിസാന്‍ പദ്ധതിയുടെ രേഖകള്‍ അനുസരിച്ച്, ഇവര്‍ സാമൂഹിക സുരക്ഷയ്ക്ക് അര്‍ഹരായ ചെറുകിട കര്‍ഷകരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നകിനിടെയാണ് ഈ അഴിമതി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ദി ക്വിന്റിന് ലഭിച്ച പേയ്‌മെന്റ് റെക്കോര്‍ഡുകള്‍ അനുസരിച്ച്, മുകളില്‍ പറഞ്ഞ വ്യക്തികളുടെ പൊതുവായി ലഭ്യമായ ആധാര്‍ നമ്പറും ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍, ലാന്‍ഡ് റെക്കോര്‍ഡ് വിശദാംശങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചുമാണ് അഴിമതിക്കാര്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്തത് എന്നാണ് വ്യക്തമാകുന്നത്. ഈ ഡാറ്റ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജുമെന്റ് സിസ്റ്റം (പിഎഫ്എംഎസ്) സോഫ്റ്റ്വെയര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു വഴിയാണ് പദ്ധതിയെ ആനൂകൂല്യത്തിന് ആള്‍മാറാട്ടക്കാര്‍ അര്‍ഹരായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക