യുവന്റസിനെതിരായ അരങ്ങേറ്റ ചാംപ്യന്‍സലീഗ് മല്‍സരത്തിനിടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. കളിയുടെ 29ാം മിനിറ്റിലായിരുന്നു സംഭവം. ചുവപ്പ് കാര്‍ഡ് കണ്ടതോടെ താരം കണ്ണീരോടെയാണ് മൈതാനം വിട്ടത്. വികാരാധീതനായി വലന്‍സിയയുടെ മൈതാനം വിടുന്ന സി.ആര്‍.സെവനെ കണ്ണീരോടെയാണ് ഫുട്ബോള്‍ ലോകം വീക്ഷിച്ചത്.
29ാം മിനിറ്റില്‍ വലന്‍സിയയുടെ പെനല്‍റ്റി ബോക്സിനകത്ത് പ്രതിരോധതാരം ജെയ്സണ്‍ മുറിയ്യോയെ ഫൗള്‍ ചെയ്തതിനാണ് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്. ലൈന്‍ റഫറിയുമായി സംസാരിച്ച ശേഷം ഒന്നാം റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് വിധിക്കുകയായിരുന്നു. ജെയ്സണിന്റെ മുടിവലിച്ചതിനാണ് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍ റഫറി ഫൗള്‍ വ്യക്തമായി കണ്ടിരുന്നില്ല എന്ന് വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്.
Read Also : ബൗണ്ടറി ലൈനില്‍ കിടിലന്‍ ക്യാച്ചുമായി പാണ്ഡേ; വീഡിയോ
നേരിട്ട് റെഡ് കാര്‍ഡ് കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് റൊണാള്‍ഡോ ആരാധകരുടേയും ഫുട്ബോള്‍ പ്രേമികളുടേയും പക്ഷം. മല്‍സരത്തില്‍ യുവന്റസ് ജയിച്ചെങ്കിലും ക്രിസ്റ്റി നൊമ്പരക്കാഴ്ചയാവുകയായിരുന്നു.
ഇതോടെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സി.ആര്‍ സെവന്റെ ഹൃദയത്തിലുണ്ടാക്കിയിരിക്കുന്നത്. അഞ്ച് കിരീടങ്ങള്‍ തന്‍റെ പേരിലുള്ള റൊണാള്‍ഡോ തന്റെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാര്‍ഡ് വാങ്ങിയാണ് പുറത്ത് പോയത്.
വലന്‍സിയക്കെതിരെ ചുവപ്പ് ലഭിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അടുത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കനാവില്ല. തന്റെ മുന്‍ ക്ലബ്ബിനെതിരെയുള്ള മത്സരം നഷ്ടമാകുന്നത് പോര്‍ച്ചുഗീസ് താരത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. യുവേഫയ്ക്ക് യുവന്റസ് കാര്‍ഡ് നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.