പൂനെ: സര്‍പ്രൈസുകളുടെ കൂടി വേദിയാണ് ഐ.പി.എല്‍. പലപ്പോഴും സര്‍പ്രൈസ് നീക്കങ്ങളുടെ ഗുണം അനുഭവിക്കുക അതുവരെ ക്രിക്കറ്റ് ലോകത്ത് ആരുമല്ലാതായിരുന്ന കൊച്ചു താരങ്ങള്‍ക്കായിരിക്കും. ഇതാ അത്തരത്തിലൊരു സര്‍പ്രൈസു കൂടി. ഐപിഎല്ലില്‍ പത്താം സീസണിലെ ആദ്യ മത്സരം കളിക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത നീക്കവുമായി റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്സ് ആണ് രംഗത്തെത്തിയിരിക്കുന്നത്.
17 വയസ്സ് മാത്രം പ്രായമുളള തമിഴ്നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പൂനെ ടീം. പരിക്കേറ്റ് പുറത്തായ സാക്ഷാല്‍ ആര്‍.അശ്വിന് പകരക്കാരനായാണ് ഈ യുവതാരം ടീമില്‍ ഇടം പിടിച്ചത്.
ടീമില്‍ ഇടംപിടിക്കാനായതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് പറയുന്ന സുന്ദര്‍, മികച്ച താരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനാകുന്നത് തന്നെ വലിയ അവസരമാണെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ താരം അഞ്ച് മത്സരങ്ങളില്‍ നിന്നും 87 റണ്‍സും ഏഴു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളില്‍ ഇതുവരെ ഒന്‍പതു മത്സരം മാത്രം കളിച്ചിട്ടുളള താരം 85 റണ്‍സും ഏഴ് വിക്കറ്റുമാണ് നേടിയിട്ടുളളത്.
കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിച്ച സുന്ദര്‍ വിജയ് ഹസാര ട്രോഫിയിയിലും ദേവ്ധര്‍ ട്രോഫിയിലും തമിഴ്നാടിനു വേണ്ടി കളിച്ചിരുന്നു.