'ആഡംബര ബസ്സുകളിൽ ലഹരിക്കടത്ത് വ്യാപകം': ഋഷിരാജ് സിംഗ്
national news
'ആഡംബര ബസ്സുകളിൽ ലഹരിക്കടത്ത് വ്യാപകം': ഋഷിരാജ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 5:48 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ഡം​ബ​ര ബ​സു​ക​ളി​ൽ ല​ഹ​രി ക​ട​ത്ത് വ്യാ​പ​ക​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ത​ങ്ങ​ൾ​ക്ക് പ​രി​മി​തി​യു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള പ്ര​ത്യേ​ക​സം​ഘം ഊ​ർ​ജി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ക​ല്ല​ട ബ​സി​ലെ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ വിശദീകരണം വരുന്നത്.

കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യാത്രക്കാരനായ ഒരു യുവാവ് സംശയം പ്രകടിപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നത്.

താൻ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറഞ്ഞു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു.

വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നുണ്ട്. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും യുവാവ് പറഞ്ഞിരുന്നു.