| Thursday, 13th February 2020, 8:28 pm

ബ്രിട്ടന്റെ പുതിയ സാമ്പത്തിക മന്ത്രിയായി റിഷി സുനക്; നിയമനം സാജിദ് ജാവിദിന്റെ രാജിയെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണിന്റെ പുതിയ സാമ്പത്തിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് റിഷി സുനക്. ബ്രിട്ടണ്‍ ധനവകുപ്പ് ചാന്‍സലറായിരുന്ന സാജിദ് ജാവിദിന്റെ പെട്ടെന്നുള്ള രാജിയെ തുടര്‍ന്നാണ് റിഷി സുനകിനെ ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിക്കാനൊരുങ്ങുന്നത്.

ബ്രിട്ടണ്‍ ട്രഷറിയിലെ ചീഫ് സെക്രട്ടറിയായിരുന്ന റിഷി സുനക് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയുടെ മരുമകനാണ്.

റിഷി സുനക് 2015 മുതല്‍ യോര്‍ക്ക് ഷൈറിലെ റിച്ച്‌മൊണ്ടില്‍ നിന്നുള്ള എം.പിയാണ്. കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രാദേശിക സര്‍ക്കാര്‍ തലത്തില്‍ ജൂനിയര്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അടുത്ത പ്രധാനമന്ത്രിയായി റിഷി സുനകിനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 2015 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ റിഷി ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി വാദിച്ചിരുന്നയാള്‍ കൂടിയാണ്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ശക്തമായ പിന്തുണയും റിഷി നല്‍കിയിരുന്നു.

നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് റിഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more