ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് വിവാഹം ഉടനെയുണ്ടാകുമെന്ന സൂചനയുമായി അച്ഛനും നടനുമായ ഋഷി കപൂര്‍. രണ്‍ബീര്‍ ആലീയ ഭട്ട് പ്രണയം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നതിനിടയിലാണ് ഋഷികപൂറിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്.
എന്നാല്‍ ആലിയ- രണ്‍ബീര്‍ വിവാഹത്തെപ്പറ്റി വ്യക്തമായി ഒന്നും പറയാന്‍ ഋഷി കപൂര്‍ തയ്യാറായിട്ടില്ല. മകനായ രണ്‍ബീര്‍ ഒന്ന് സെറ്റിലായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ഋഷി ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
ഞാന്‍ 27 മത്തെ വയസ്സില്‍ വിവാഹിതനായി. രണ്‍ബീറിന് ഇപ്പോള്‍ 35 വയസ്സായി. അവന് വിവാഹം കഴിക്കേണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ വിവാഹത്തെപ്പറ്റി കാര്യമായി തന്നെ ആലോചിക്കുകയാണെന്നാണ് ഋഷി കപൂര്‍ പറഞ്ഞത്.
ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം രണ്‍ബീറിനുണ്ട്. എനിക്കതില്‍ യാതൊരു എതിര്‍പ്പും ഇല്ല. എന്റെ കണ്ണടയുന്നതിന് മുമ്പ് പേരക്കുട്ടികളുമായി കുറച്ച് സമയം ചെലവഴിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പോള്‍ ഉള്ളുവെന്നും ഋഷി കപൂര്‍ പറഞ്ഞു.
അതേസമയം രണ്‍ബീറും ബോളിവുഡിന്റെ പ്രിയനടി ആലിയഭട്ടും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗും ഈ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.
അതേസമയം രണ്‍ബീറിന്റെ അമ്മ നീതു സിംഗും ആലിയയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിരുന്നു. ഇതും ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ കാരണമായിരിക്കുകയാണ്.