ന്യൂദല്‍ഹി: ട്വിറ്റര്‍ സന്ദേശത്തിലൂടെ സ്ത്രീയെ അധിക്ഷേപിച്ച വിഷയത്തില്‍ വലിയ വിമര്‍ശനമാണ് നടന്‍ ഋഷികപൂറിനെതിരെ ഉയരുന്നത്. യുവതിയെ അസഭ്യം പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഋഷികപൂറിന്റെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയത്.
Dont Miss ജാട്ട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെങ്കില്‍ ഗുര്‍മീതിന്റെ അനുയായികള്‍ക്കും നല്‍കണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി അനില്‍ വിജ്
എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ട്വറ്ററിലൂടെയാണ് മറുപടിയുമായി ഋഷി കപൂര്‍ രംഗത്തെത്തിയത്. പല നിറത്തിലുള്ള വസ്ത്രമിട്ട് നില്‍ക്കുന്ന ഒരു യുവതിയും അതേ നിറത്തിലുള്ള പൊടിതട്ടുന്ന ഡസ്റ്ററിന്റേയും ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
അസംബന്ധം.. ഇപ്പോള്‍ ട്വീറ്റുകളിലൂടെ എന്നെയാണ് പലരും അപമാനിക്കുന്നത്. ഞാന്‍ ഒരു പുണ്യാളൊന്നുമല്ല. നിങ്ങളുടെ അതേ ഭാഷയിലാണ് ഞാനും പ്രതികരിക്കുന്നത്. റിഷി കപൂര്‍ പറഞ്ഞു.
നേരത്തെയും ട്വിറ്ററിലെ ചിലരുടെ പ്രതികരണങ്ങള്‍ക്കെതിരെ ഋഷി കപൂര്‍ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ എന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യണമെന്നില്ലെന്നും തന്നെ അപമാനിക്കാനാണ് ഉദ്ദേശമെങ്കില്‍ അടങ്ങിയിരിക്കാന്‍ താന്‍ കരുതുന്നില്ലെന്നുമായിരുന്നു ഋഷികപൂറിന്റെ വാക്കുകള്‍.