| Saturday, 9th March 2024, 7:25 pm

ലങ്കയെ അടിച്ചു തകർത്ത് റെക്കോഡ് നേട്ടം; മോര്‍ഗന് ശേഷം ഇവന്‍ ചരിത്രം തിരുത്തികുറിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കാനും ലങ്കയ്ക്ക് കഴിഞ്ഞു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് താരം റിഷാദ് ഹുസൈന്‍. 30 പന്തില്‍ 53 റണ്‍സ് നേടിയ റിഷാദ് ആണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. ഏഴ് കൂറ്റന്‍ സിക്‌സുകളാണ് റിഷാദിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ഹുസൈന്‍ സ്വന്തമാക്കിയത്.

ഒരു ടി-20 മത്സരത്തില്‍ ഒരു ഫോര്‍ പോലും നേടാതെ അര്‍ധസെഞ്ചറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് റിഷാദ് സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരം ഇയോണ്‍ മോര്‍ഗനായിരുന്നു. 2020 സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഏഴ് സിക്‌സുകള്‍ നേടി കൊണ്ടായിരുന്നു മോര്‍ഗന്‍ അര്‍ധസെഞ്ച്വറി നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ്ങില്‍ കുശാല്‍ മെന്‍ഡീസ് 55 പന്തില്‍ നേടിയ 86 റണ്‍സിന്റെ കരുത്തിലാണ് ശ്രീലങ്ക വലിയ ടോട്ടല്‍ ബംഗ്ലാദേശിനു മുന്നില്‍ പടുത്തുയര്‍ത്തിയത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ റിഷാദ് ഹുസൈന്‍, ടാസ്‌ക്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ 146 പുറത്താക്കുകയായിരുന്നു.

ലങ്കന്‍ ബൗളിങ്ങില്‍ നുവാന്‍ തുഷാര അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് ബാറ്റിങ്ങിനെ തകര്‍ക്കുകയായിരുന്നു. നാലു ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നായകന്‍ വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Rishad Hossain create a new record

Latest Stories

We use cookies to give you the best possible experience. Learn more