Advertisement
ipl 2018
മിസ്റ്റര്‍ പന്ത്...ഇതെന്ത് തരം ഷോട്ടാണ്..?; ഭുവിക്കെതിരെ വ്യത്യസ്തമായ ഷോട്ടിലൂടെ ബൗണ്ടറി നേടി ഋഷഭ് പന്ത്, ചിരിയടക്കാനാകാതെ സഹതാരങ്ങള്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2018 May 11, 06:10 am
Friday, 11th May 2018, 11:40 am

ഫിറോസ്ഷാ കോട്‌ല: ഐ.പി.എല്ലില്‍ കാണികള്‍ക്കായി ബാറ്റ്‌സ്മാന്‍മാരുടെ വിരുന്നായിരുന്നു ഫിറോസ്ഷാ കോട്‌ലയിലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 187 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

63 പന്തില്‍ 15 ഫോറും ഏഴു സിക്‌സറുമടിച്ച് 128 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹി ഇ്ന്നിംഗ്‌സിന്റെ നെടുംതൂണായത്. ഐ.പി.എല്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് 20 കാരനായ പന്ത് അടിച്ചെടുത്തത്.

ഹൈദരാബാദ് ബൗളര്‍മാര്‍ക്കുനേരെ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ പന്ത് വ്യത്യസ്ത ഷോട്ടുകളും പരീക്ഷിച്ചു. ഭുവനേശ്വര്‍ എറിഞ്ഞ 17.4മാത്തെ ഓവറില്‍ ഓഫ്‌സൈഡിലേക്ക് വന്ന ബോള്‍ കോരിയെടുത്ത് ബൗണ്ടറിയിലെത്തിച്ചു.

എന്ത് തരം ഷോട്ടാണ് ഇതെന്ന അത്ഭുതത്തിലായിരുന്നു സഹതാരങ്ങളും എതിര്‍ടീമംഗങ്ങളും. പിന്നീട് അവസാന ഓവര്‍ എറിയാനെത്തിയ ഭുവനേശ്വറിനെതിരെ വീണ്ടും രണ്ട് തവണ കൂടി സമാനമായ രീതിയില്‍ ബൗണ്ടറി നേടി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ താരത്തിന്റെ ഈ പ്രകടനം കൊണ്ടെന്നും ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല. ആതിഥേയര്‍ ഉയര്‍ത്തിയ 187 റണ്‍സ് ശിഖര്‍ ധവാന്റെയും കെയ്ന്‍ വില്യംസണിന്റെയും മികവില്‍ 9 വിക്കറ്റിന് സണ്‍റൈസേഴ്‌സ് മറികടന്നു. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചു.

WATCH THIS VIDEO: