ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് ചരിത്ര വിജയം സ്വന്തമാക്കുന്നത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ അപ്‌ടേറ്റുകള്‍ പ്രകാരം ഐ.സി.സി പുറത്ത് വിട്ട പുതിയ ബാറ്റിങ് റാങ്കിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.
റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടന്നിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കഴിഞ്ഞ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി വിരാട് 70 റണ്‍സ് നേടിയപ്പോള്‍ പന്തിന് 119 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ വിരാട് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. പന്ത് 20, 99 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ഇതോടെ റേറ്റിങ് 745 പോയിന്റ് നേടി ആറാം സ്ഥാനത്ത് എത്താനാണ് മുന്നോട്ട് നീങ്ങാനാണ് പന്തിന് സാധിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മറികടന്നാണ് പന്ത് വിരാടിനെ മറികടന്നത്. വിരാട് നിലവില്‍ 720 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
കിവീസിനെതിരായ ആദ്യത്തെ ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി പുറത്തായെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.