മെല്‍ബണ്‍: ബാറ്റിംഗിനിടെ തന്നെ സ്ലെഡ്ജ് ചെയ്ത ടിം പെയ്‌നിന് ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ മറുപടി. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയപ്പോഴാണ് പന്ത് പെയ്‌നിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചത്.
“ഇതാ നമുക്ക് ഒരു പ്രത്യേക അതിഥിയുണ്ട്. നിങ്ങള്‍ ഇതിന് മുന്‍പ് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന് കേട്ടിട്ടുണ്ടോ?. അദ്ദേഹത്തെ നിനക്ക് (ജഡേജ) പുറത്താക്കേണ്ടി വരില്ല. അദ്ദേഹത്തിന് സംസാരിക്കാനേറെ ഇഷ്ടമാണ്. അത് മാത്രമെ അദ്ദേഹത്തിന് അറിയൂ…” പന്ത് സ്റ്റംപിന് പിറകില്‍ നിന്ന് ജഡേജയോടായി പറഞ്ഞു.
അവസാനം അംപയര്‍ ഇയാന്‍ ഗൗള്‍ഡ് ഇടപെട്ടാണ് പന്തിനെ “നിശബ്ദനാക്കിയത്”.
ALSO READ: ലിവര്‍പൂള്‍-ആര്‍സനല്‍ ക്ലാസിക് പോരാട്ടം ഇന്ന്; ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ലിവര്‍പൂള്‍
നേരത്തെ ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുമ്പോള്‍ സ്ലെഡ്ജിംഗുമായി പന്ത് രംഗത്തെത്തിയിരുന്നു. എം.എസ് ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതോടെ പന്തിന് ഇനി പുറത്തു പോകേണ്ടി വരുമെന്ന് പരിഹസിച്ചുകൊണ്ടാണ് പെയ്ന്‍ രംഗത്തെത്തിയത്. ഋഷഭിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു പരിഹാസം.
Rishabh Pant loved giving it back to Paine: “We”ve got a special guest today…..have you heard of a temporary captain ever ? You don”t need anything to get him out boys. He loves to talk, that”s the only thing he can do, only talking talking”
— John Baldock (@JohnKGBaldock) December 29, 2018
വല്യേട്ടന്‍ ടീമില്‍ തിരിച്ചെത്തിയല്ലോ…ഇനി നിനക്ക് മത്സരമൊന്നുമുണ്ടാകില്ല. നമുക്ക് ബിഗ് ബാഷ് ലീഗില്‍ ഒരുകൈ നോക്കാമെന്ന് പറഞ്ഞ പെയ്ന്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിന് ഒരു ബാറ്റ്‌സ്മാനെ എന്തായാലും വേണമെന്നും മനോഹരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്‌ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ദിവസത്തേക്ക് നീട്ടുകയും ചെയ്യാമെന്നും പന്തിനോട് പറഞ്ഞു.
ALSO READ: ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 399 റണ്‍സ്; ഓപ്പണര്‍മാര്‍ പുറത്ത്
വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്മെന്റ് വേണമെങ്കില്‍ അതും സംഘടിപ്പിച്ച് തരാമെന്നും ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ? എന്നും വിക്കറ്റിന് പിന്നില്‍ നിന്ന് പെയ്ന്‍ ചോദിച്ചു.
നേരത്തെ രണ്ടാം ദിനം ബാറ്റിംഗിനിടെ രോഹിതിനോട് സിക്‌സ് നേടുകയാണെങ്കില്‍ താന്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുണയ്ക്കുമെന്ന പെയ്നിന്റെ ചോദ്യത്തിന് കഴിഞ്ഞ ദിവസം രോഹിത്ത് മറുപടി നല്‍കിയിരുന്നു. പെയ്ന്‍ മെല്‍ബണില്‍ സെഞ്ച്വറി നേടുകയാണെങ്കില്‍ ഐ.പി.എല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.
WATCH THIS VIDEO: