മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. താന്‍ ധോണിയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം നല്‍കുന്ന പിന്തുണ വളരെ വലുതുമാണെന്നാണ് പന്ത് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു പന്ത്.
‘ഫീല്‍ഡില്‍ മാത്രമല്ല കളിക്കളത്തിന് പുറത്തും എനിക്ക് വളരെയധികം പിന്തുണയാണ് ധോണി നല്‍കുന്നത്. അദ്ദേഹം കളിക്കളത്തില്‍ എനിക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ കളിക്കളത്തില്‍ എങ്ങനെ നിലനില്‍ക്കണം എന്ന നിരവധി ചോദ്യങ്ങള്‍ എന്റെ മുന്നില്‍ ഉണ്ടായിരുന്നു ഇതെല്ലാം മാറ്റിമറിച്ച ഒരാള്‍ അദ്ദേഹമാണ്,’ റിഷബ് പന്ത് പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ തന്നോട് എങ്ങനെയാണ് പെരുമാറിയതെന്നതിനെ കുറിച്ചും പന്ത് പറഞ്ഞു.
‘ഞാന്‍ ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍ എനിക്ക് 18 വയസായിരുന്നു പ്രായം. ആ സമയങ്ങളില്‍ ഞാനൊരു ജൂനിയര്‍ താരമാണെന്ന് ആരും തന്നെ സമയങ്ങളില്‍ അവര്‍ എന്നോട് വളരെയധികം സ്‌നേഹത്തോടെയാണ് പെരുമാറിയത്,’ പന്ത് കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ മൂന്ന് ഐ.സി.സി ട്രോഫികള്‍ ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്.
പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്. പിന്നീട് 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യ നേടിയിരുന്നു.
ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടികൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു ചെന്നൈ കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയിരുന്നു.
Content Highlight: Rishabh Pant Praises M.S Dhoni