റിഷബ് പന്ത് പുതിയ ടീമിനൊപ്പം; ഇനി കളി വേറെ ലെവല്‍
Sports News
റിഷബ് പന്ത് പുതിയ ടീമിനൊപ്പം; ഇനി കളി വേറെ ലെവല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th August 2024, 11:02 am

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ പല ഫ്രാഞ്ചൈസി ലീഗ് ടൂര്‍ണമെന്റുകളും പിറവിയെടുത്തിട്ടുണ്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗ്, കര്‍ണാടക പ്രീമിയര്‍ ലീഗ്, മധ്യപ്രദേശ് പ്രീമിയര്‍ ലീഗ് തുടങ്ങി നീളുന്ന ഈ നിരയിലേക്കാണ് ദല്‍ഹി പ്രീമിയര്‍ ലീഗും കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ താരങ്ങളാല്‍ സമ്പന്നമായ ടീമുകളുമായാണ് ഡി.പി.എല്‍ ഉദ്ഘാടന സീസണിനൊരുങ്ങുന്നത്.

റിഷബ് പന്ത്, ഇഷാന്ത് ശര്‍മ, യാഷ് ധുള്‍, ഹര്‍ഷിത് റാണ തുടങ്ങി നിരവധി താരങ്ങളാണ് ആദ്യ സീസണില്‍ ഡി.പി.എല്ലിന്റെ ഭാഗമാകുന്നത്.

വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കുമായി രണ്ട് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പുരുഷന്‍മാരുടെ ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ പങ്കെടുക്കുമ്പോള്‍ നാല് ടീമുകളാണ് വനിതാ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

 

ഡി.പി.എല്‍ 2024

പുരുഷ ടീമുകള്‍

സൗത്ത് ദല്‍ഹി സൂപ്പര്‍സ്റ്റാര്‍സ്

പുരാനി ദില്ലി 6

സെന്‍ട്രല്‍ ദല്‍ഹി കിങ്‌സ്

നോര്‍ത്ത് ദല്‍ഹി സ്‌ട്രൈക്കേഴ്‌സ്

വെസ്റ്റ് ദല്‍ഹി ലയണ്‍സ്

ഈസ്റ്റ് ദല്‍ഹി റൈഡേഴ്‌സ്

 

വനിതാ ടീമുകള്‍

സൗത്ത് ദല്‍ഹി സൂപ്പര്‍സ്റ്റാര്‍സ്

സെന്‍ട്രല്‍ ദല്‍ഹി ക്യൂന്‍സ്

നോര്‍ത്ത് ദല്‍ഹി സ്‌ട്രൈക്കേഴ്‌സ്

ഈസ്റ്റ് ദല്‍ഹി റൈഡേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ പുരാനി ദില്ലി 6 ആണ് സ്വന്തമാക്കിയത്. പന്തിന് പുറമെ ഇഷാന്ത് ശര്‍മയും പുരാനി ദില്ലിക്ക് കരുത്താകും.

ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഫൈനല്‍ അടക്കം 40 മത്സരങ്ങളാണ് ആകെയുള്ളത്.

ഡി.പി.എല്‍ 2024 സ്‌ക്വാഡ്

പുരാനി ദില്ലി 6

റിഷബ് പന്ത്, ലളിത് യാദവ്, ഇഷാന്ത് ശര്‍മ, അര്‍പിത് റാണ, ശിവം ശര്‍മ, പ്രിന്‍സ് യാദവ്, മായങ്ക് ഗുസൈന്‍, സനത് സാംഗ്വാന്‍, അങ്കിത് ഭദാന, യുഗ് ഗുപ്ത, കേശവ് ദലാല്‍, ആയുഷ് സിങ്, കുശ് നാഗ്പാല്‍, സുമിത് ചികാര, അര്‍ണവ് ബുഗ്ഗ, വാന്‍ഷ് ബേദി, മന്‌ജെ ബേദി, യാഷ് ഭരദ്വാജ്, സംഭവ് ശര്‍മ, ലക്ഷ്മണ്‍

സൗത്ത് ദല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് സ്‌ക്വാഡ്

ആയുഷ് ബദോണി, കുല്‍ദീപ് യാദവ്, പ്രിയാന്‍ഷ് ആര്യ, സുമിത് മാത്തൂര്‍, ദിവിജ് മെഹ്റ, കുന്‍വര്‍ ബിധുരി, ദിഗ്വേഷ് രതി, തേജസ്വി ദാഹിയ, രാഘവ് സിങ്, സൗരഭ് ദേശ്വാള്‍, സാര്‍ത്ഥക് റേ, ലക്ഷയ് സെഹ്‌രാവത്, തരുണ്‍ ബിഷ്ത്, ശുഭം ദുബെ, വിഷ്യോണ്‍ പഞ്ച്വാല്‍, ധ്രുവ് സിങ്, അന്‍ഷുമാന്‍ ഹൂഡ, അനിന്ദോ നഹരയ്, ദീപാന്‍ഷു ഗുലിയ.

ഈസ്റ്റ് ദല്‍ഹി റൈഡേഴ്‌സ്

അനുജ് റാവത്ത്, സിമര്‍ജീത് സിങ്, ഹിമ്മത് സിങ്, ഹിമാന്‍ഷു ചൗഹാന്‍, ഹര്‍ഷ് ത്യാഗി, വൈഭവ് ശര്‍മ, മായങ്ക് റാവത്ത്, സമര്‍ത്ഥ് സേത്ത്, പ്രണവ് പന്ത്, സുജല്‍ സിങ്, ഹര്‍ദിക് ശര്‍മ, റൗണക് വഗേല, അഗ്രിം ശര്‍മ, ശന്തനു യാദവ്, ഭഗവാന്‍ സിങ്, അന്‍ഷ് ചൗധരി, സാഗര്‍ ഖാത്രി, ശിവം കുമാര്‍ ത്രിപാഠി, ഋഷഭ് റാണ, ലക്ഷയ സാങ്വാന്‍.

സെന്‍ട്രല്‍ ദല്‍ഹി കിങ്‌സ്

യാഷ് ദുള്‍, പ്രിന്‍സ് ചൗധരി, ഹിതേന്‍ ദലാല്‍, ജോണ്‍ടി സിദ്ധു, ലക്ഷയ് തരേജ, യോഗേഷ് ശര്‍മ, മണി ഗ്രെവാര്‍, കേശവ് ദബാസ്, ശൗര്യ മാലിക്, സൗരവ് ഡാഗര്‍, ആര്യന്‍ റാണ, സിദ്ധാന്ത് ബന്‍സാല്‍, രജനീഷ് ദാദര്‍, സുമിത് കുമാര്‍, കൗശല്‍ സുമന്‍, ദീപേഷ് ബലിയാന്‍, വിശാന്ത് ഭട്‌നാഗര്‍, ഹരീഷ് ഡാഗര്‍, ധ്രുവ് കൗശിക്, അജയ് ഗുലിയ.

നോര്‍ത്ത് ദല്‍ഹി സ്‌ട്രൈക്കേഴ്‌സ്

ഹര്‍ഷിത് റാണ, സുയാഷ് ശര്‍മ, പ്രിയാന്‍ഷു വിജയരന്‍, വൈഭവ് കാണ്ഡപാല്‍, ക്ഷിതിസ് ശര്‍മ, വൈഭവ് റാവല്‍, യാഷ് ദബാസ്, പ്രണവ് രാജ്‌വംശി, മനന്‍ ഭരദ്വാജ്, യാഷ് ഭാട്ടിയ, യതീഷ് സിങ്, അമന്‍ ഭാരതി, യജാസ് ശര്‍മ, സാര്‍ത്ഥക് രഞ്ജന്‍, അനിരുദ്ധ് സിങ്, യത്രി, ശിവം ചൗധരി, സിദ്ധാര്‍ത്ഥ സോളങ്കി, ധ്രുവ് ചൗഹാന്‍, യുവരാജ് രതി.

വെസ്റ്റ് ദല്‍ഹി ലയണ്‍സ്

ഹൃത്വിക് ഷോക്കീന്‍, നവ്ദീപ് സൈനി, ദേവ് ലക്ര, ദീപക് പുനിയ, ശിവങ്ക് വശിഷ്ഠ്, അഖില്‍ ചൗധരി, ആയുഷ് ദോസേജ, കൃഷ് യാദവ്, അന്‍മോല്‍ ശര്‍മ, യുഗല്‍ സൈനി, അങ്കിത് രാജേഷ് കുമാര്‍, വിവേക് യാദവ്, ആര്യന്‍ ദലാല്‍, മസാബ് ആലം, ഏകാഷ് ദോബാല്‍, യോഗേ ഗുപ്ത, യോഗേഷ് കുമാര്‍, സൂര്യകാന്ത് ചൗഹാന്‍, തിഷാന്ത് ദബ്ല, അബ്രാഹിം അഹമ്മദ് മസൂദി.

 

Content Highlight: Rishabh Pant joins Purani Dilli 6 for DPL 2024