| Wednesday, 20th March 2024, 10:44 am

അങ്ങനെ ക്യാപറ്റന്‍സിയുടെ കാര്യത്തില്‍ തീരുമാനമായി; ഐ.പി.എല്ലില്‍ മുന്നേറാന്‍ ദല്‍ഹി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. 2024 ഐ.പി.എല്‍ മാര്‍ച്ച് 22നാണ് ആദ്യ മത്സരം നടക്കുന്നത്. എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്‌ലിയുടെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫേവറേറ്റ് മത്സരങ്ങളിലൊന്നാണ് ദല്‍ഹി കാപിറ്റല്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ളത്. മാര്‍ച്ച് 23ന് വൈകിട്ട് 3.30നാണ് മത്സരം. ദല്‍ഹിക്ക് കരുത്തുപകരാന്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന പന്ത് നിലവില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് മാച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ താരം ടീമിലേക്ക് തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസി ഒഫീഷ്യലായി ക്യാപ്റ്റന്‍ സ്ഥാനം പന്തിനെ ഏല്‍പ്പിച്ചത്.

‘റിഷബ് പന്തിനെ ക്യാപ്റ്റനായി സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിര്‍ഭയത്വവും ഫ്രാഞ്ചൈസിക്ക് എപ്പോഴും അത്ഭുമാണ്. ദല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം കളിക്കുന്നത് കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല,’ ദല്‍ഹി മാനേജര്‍ പറഞ്ഞു.

ഓസ്‌ട്രേലിയല്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറായിരുന്നു അതുവരെ ടീമിന്റെ ക്യാപ്റ്റന്‍. 2022ലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതില്‍ പിന്നെ പന്ത് കളത്തില്‍ ഇറങ്ങിയിട്ടില്ലായിരുന്നു.

Content Highlight: Rishabh Pant is back as the captain of Delhi Capitals

We use cookies to give you the best possible experience. Learn more