ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് റണ്‍സിന്റെ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് റണ്‍സിന്റെ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ദല്‍ഹി നായകന്‍ റിഷബ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും എട്ട് സിക്സുകളും ആണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 204.65 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ടീമിന്റെ വിജയ ശില്‍പി എന്നതിനുപരി ഗുജറാത്തിന്റെ പേസ് ബൗളര്‍ മോഹിത് ശര്‍മക്കെതിരെ അവസാന ഓവറില്‍ 30 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ഓവറില്‍ 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ഓവറില്‍ 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടുന്ന താരം, എണ്ണം
എം.എസ്. ധോണി – 10
രോഹിത് ശര്‍മ – 8
റിഷബ് പന്ത് – 8
വിരേന്ദര്‍ സെവാഗ് – 5
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ച് റണ്‍സകലെ ഗുജറാത്തിന് വിജയം നഷ്ടമാവുകയായിരുന്നു.
Content Highlight: Rishabh Pant In Record Achievement