Advertisement
Sports News
സഞ്ജുവിന് തലവേദനയായി പന്ത്; ഗെയ്‌ലിനെ വെട്ടിയാണ് അവന്റെ കുതിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 25, 10:05 am
Thursday, 25th April 2024, 3:35 pm

കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹി നായകന്‍ റിഷബ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും എട്ട് സിക്സുകളും ആണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 204.65 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ടി-20 ലോകകപ്പ് ടീമിലെത്താനുള്ള പടയോട്ടത്തിലും താരം മിന്നിലേക്ക് കുതിക്കുകയാണ്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണേയും മറികടന്ന് വമ്പന്‍ പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്.

ടീമിന്റെ വിജയ ശില്‍പി എന്നതിനുപരി ഡെത്ത് ഓവറുകളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തുന്നതിന് പന്തിന് മറ്റൊരു കഴിവുമുണ്ട് ഗജറാത്തിനെതിരെ അവസാന ഓവറില്‍ 30 റണ്‍സാണ് താരം നേടിയത്. നിലവില്‍ ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രണ്ടാം താരം എന്ന റെക്കോഡും പന്ത് തന്നെയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ (മിനിമം 100 പന്തില്‍) ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടിയ താരം, സ്‌ട്രൈക്ക് റേറ്റ്

എ.ബി.ഡി വില്ലിയേഴ്‌സ് – 232.5

റിഷബ് പന്ത് – 208.7

ക്രിസ് ഗെയ്ല്‍ – 206.1

ടിം ഡേവിഡ് – 205.7

ആന്ദ്രെ റസല്‍ – 203

ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ച് റണ്‍സകല ഗുജറാത്തിന് വിജയം നഷ്ടമാവുകയായിരുന്നു.

 

 

Content Highlight: Rishabh Pant In New Record Achievement