റെക്കോഡുകള്‍ പറയും സേനാ രാജ്യങ്ങളില്‍ പന്തിന്റെ താണ്ഡവത്തെക്കുറിച്ച്; ഓസ്‌ട്രേലിയക്കെതിരെ ഇവന്‍ വീണ്ടും ചരിത്രമെഴുതുമോ?
Sports News
റെക്കോഡുകള്‍ പറയും സേനാ രാജ്യങ്ങളില്‍ പന്തിന്റെ താണ്ഡവത്തെക്കുറിച്ച്; ഓസ്‌ട്രേലിയക്കെതിരെ ഇവന്‍ വീണ്ടും ചരിത്രമെഴുതുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th December 2024, 5:28 pm

ലോക ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഇന്ത്യന്‍ താരമാണ് റിഷബ് പന്ത്. ഏത് ഫോര്‍മാറ്റിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന താരത്തിന്റെ ഇന്നിങ്‌സ് ആരാധകരെ ത്രസിപ്പിക്കുന്നതാണ്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് താരം.

അഡ്‌ലെയ്ഡില്‍ ഏഴ് ഫോര്‍ അടക്കം 49 റണ്‍സാണ് താരം രണ്ട് ഇന്നിങ്‌സിലുമായി നേടിയത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും 38 റണ്‍സും താരം നേടിയിരുന്നു. ഭേദപ്പെട്ട പ്രകടനമല്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ താരത്തിന്റെ സെഞ്ച്വറി കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ അമ്പരപ്പിക്കാന്‍ പന്തിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

സേനാ രാജ്യങ്ങളില്‍ പന്തിന്റെ പ്രകടനം തന്നെയാണ് അതിന്റെ കാരണം. അഞ്ച് സെഞ്ച്വറികളാണ് സേനാ രാജ്യങ്ങളില്‍ റിഷബ് നേടിയത്. മാത്രമല്ല ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ സേനയില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടാനും പന്തിന് സാധിച്ചു. ഇന്ത്യന്‍ ഇതിഹാസങ്ങളായ എം.എസ്. കണക്കുകളില്‍ ധോണിക്കും ദ്രാവിഡിനും റിഷബിന്റെ പിന്നിലാണ് സ്ഥാനം.

സേന രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍

റിഷബ് പന്ത് – 159* – ഓസ്‌ട്രേലി – 2019

റിഷബ് പന്തി – 146 – ഇംഗ്ലണ്ട് – 2022

രാഹുല്‍ ദ്രാവിഡ് – 145 – ശ്രീലങ്ക – 1999

റിഷബ് പന്ത് – 125* – ഇംഗ്ലണ്ട് – 2022

റിഷബ് പന്ത് – 114 – ഇംഗ്ലണ്ട് – 2018

കെ.എല്‍. രാഹുല്‍ – 112 – ന്യൂസിലാന്‍ഡ് – 2020

കെ.എല്‍. രാഹുല്‍ – 101 – സൗത്ത് ആഫ്രിക്ക – 2023

റിഷബ് പന്ത് – 100* – സൗത്ത് ആഫ്രിക്ക – 2022

റിഷബ് പന്ത് – 97 – ഓസ്‌ട്രേലിയ – 2021

എം.എസ്. ധോണി – 92 – ഇംഗ്ലണ്ട് – 2007

Content Highlight: Rishabh Pant Have A Incredible Record In SENA Countries