2024 ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷബ് പന്തിന് 2024 ടി ട്വന്റി ലോകകപ്പ് സാധ്യത ഉണ്ടോ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍.
2024 ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷബ് പന്തിന് 2024 ടി ട്വന്റി ലോകകപ്പ് സാധ്യത ഉണ്ടോ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍.
2022ല്‍ ഒരു കാര്‍ അപകടത്തില്‍ പന്തിന് ഐ.പി.എല്‍ സീസണ്‍ മുഴുവനായും നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കില്‍ നിന്നും താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കളര്‍ സിനിപ്ലസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ആണ് പന്തിന്റെ ടി ട്വന്റി ലോകകപ്പ് സാധ്യതകളെക്കുറിച്ച് സഹീര്‍ ഖാന്‍ ഉത്തരം പറഞ്ഞത്. തിരിച്ചുവരാന്‍ പന്ത് എടുത്ത കഠിനാധ്വാനം സഹീര്‍ ഖാന്‍ എടുത്തു പറഞ്ഞിരുന്നു.
‘അവന്‍ നേരിടുന്ന വെല്ലുവിളികള്‍ കഠിനമാണ്, അവന്‍ തിരിച്ചെത്തുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും, എന്നാല്‍ അദ്ദേഹത്തിന് മറികടക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ട്,’സഹീര്‍ ഖാന്‍ പറഞ്ഞു.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഫോം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് സഹീര്‍ പറഞ്ഞിരുന്നു.
‘ആദ്യം അവന്‍ കളിക്കളത്തിലേക്ക് മടങ്ങണം, അത് എളുപ്പമല്ല. ഫോം കണ്ടെത്താനും താളം കണ്ടെത്താനും സമയം എടുക്കും. അത് പെട്ടെന്ന് സംഭവിച്ചാല്‍ അതിശയം ആയിരിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Rishabh Pant has no chance to play T20 World Cup