| Sunday, 31st March 2024, 9:56 pm

ഇന്ദ്രപ്രസ്ഥത്തിലെ നായകന്റെ മരണമാസ്സ്‌ തിരിച്ചുവരവ്: ചെന്നൈക്കെതിരെ സീൻ മാറ്റി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ദല്‍ഹി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് നായകന്‍ റിഷബ് പന്ത് നടത്തിയത്. 32 പന്തില്‍ 51 റണ്‍സ് നേടികൊണ്ടായിരുന്നു ദല്‍ഹി നായകന്റെ മിന്നും ഇന്നിങ്സ്. നാല് ഫോറുകളും മൂന്ന് സിക്സുകളും ആണ് പന്ത് നേടിയത്. 159.38 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

2022 ഡിസംബറില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്തിന് ഏറെ നാള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഐ.പി.എല്ലില്‍
റിഷബ് പന്ത് ഐ.പി.എല്ലില്‍ ഫിഫ്റ്റി നേടുന്നത്.

പന്തിന് പുറമെ ഡേവിഡ് വാര്‍ണര്‍ 35 പന്തില്‍ 52 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് വാര്‍ണര്‍ നേടിയത്. പ്രിത്വി ഷാ 27 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി.

ചെന്നൈ ബൗളിങ്ങില്‍ മതീഷ് പതിരാന മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Rishabh Pant great performance against Chennai super kings

We use cookies to give you the best possible experience. Learn more