തിരിച്ചുവരവ് രാജകീയം; ധോണിപ്പടയെ അടിച്ചുതകര്‍ത്ത് പന്ത് നേടിയത് ഐതിഹാസിക നേട്ടം
Cricket
തിരിച്ചുവരവ് രാജകീയം; ധോണിപ്പടയെ അടിച്ചുതകര്‍ത്ത് പന്ത് നേടിയത് ഐതിഹാസിക നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 9:26 am

2024 ഐ.പി.എല്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 22 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദല്‍ഹി ആദ്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരത്തില്‍ ദല്‍ഹി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് നായകന്‍ റിഷബ് പന്ത് നടത്തിയത്. 32 പന്തില്‍ 51 റണ്‍സ് നേടികൊണ്ടായിരുന്നു ദല്‍ഹി നായകന്റെ മിന്നും ഇന്നിങ്‌സ്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് പന്ത് നേടിയത്. 159.38 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു പുതിയ നാഴികക്കല്ലിലേക്കാണ് റിഷഭ് പന്ത് നടന്നുകയറിയത്. ടി-20യില്‍ 200 സിക്‌സുകള്‍ എന്ന പുതിയ മൈല്‍സ്റ്റോണിലേക്കാണ് പന്ത് നടന്നുകയറിയത്.

പന്തിന് പുറമെ ഡേവിഡ് വാര്‍ണര്‍ 35 പന്തില്‍ 52 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് വാര്‍ണര്‍ നേടിയത്. പ്രിത്വി ഷാ 27 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി.

അജിങ്ക്യ രഹാനെ 30 പന്തില്‍ 45 റണ്‍സും എം.എസ് ധോണി 16 പന്തില്‍ 37 ഡാറില്‍ മിച്ചല്‍ 26 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. മറുഭാഗത്ത് ഏപ്രില്‍ അഞ്ചിന് സണ്‍റൈസ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍.

Content Highlight: Rishabh Pant completed 200 sixes in T20