| Tuesday, 4th April 2023, 11:24 am

എം.എസ്. ധോണി കളിനിർത്തിയാൽ റിഷഭ് പന്ത്‌ രക്ഷപ്പെടും; സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ പിന്നിൽ നിന്ന ശേഷം വിജയം പിടിച്ചെടുക്കാൻ ചെന്നൈക്ക് സാധിച്ചിരുന്നു.

മത്സരത്തിൽ ചെന്നൈ ബാറ്റിങ്ങിന്റെ അവസാന ഓവറുകളിൽ ധോണി നേടിയ രണ്ട് തുടർ സിക്സറുകൾ ചെന്നൈയുടെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്നു.

എന്നാലിപ്പോൾ ദൽഹി ക്യാപിറ്റൽസിന്റെയും ഇന്ത്യൻ ടീമിന്റെയും വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിനെക്കുറിച്ചും അദ്ദേഹവും ധോണിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി.

കാർ അപകടത്തെത്തുടർന്ന് വിശ്രമത്തിലുള്ള പന്ത്‌ ദൽഹിയുടെ ഗുജറാത്തുമായുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കെത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

“തീർച്ചയായും നമ്മുടെ ടീം പന്തിനെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ അത് മറ്റ് താരങ്ങൾക്ക് ഉയർന്ന് വരാനുള്ള ഒരു അവസരവും സൃഷ്ടിച്ച് കൊടുക്കുന്നുണ്ട്. ബുംറയേയും ശ്രയസിനേയും പോലെ പകരക്കാരനില്ലാത്ത താരമാണ് പന്തും,’ ഗാംഗുലി പറഞ്ഞു.

“എം.എസ് കളിയിൽ നിന്നും വിരമിച്ചാൽ പന്ത്‌ കുറച്ച് കൂടി മെച്ചപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. ഒരാൾ മാറുമ്പോൾ അയാളുടെ സ്ഥാനത്തേക്കെത്താൻ മറ്റുള്ളവർ കൂടുതൽ പരിശ്രമിക്കും. അങ്ങനെയാണ് മികച്ച താരങ്ങൾ ഉണ്ടായി വരുന്നത്.

ഗില്ലും റുതുരാജുമൊക്കെ നന്നായി കളിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലെ? ഞങ്ങളെ സംബന്ധിച്ച് പന്ത് എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി വരിക എന്നതിനാണ് കൂടുതൽ പ്രാധാന്യം,’ ഗാംഗുലി കൂട്ടിച്ചേർത്തു.

അതേസമയം ഏപ്രിൽ നാലിന് ഇന്ത്യൻ സമയം രാത്രി 7:30നാണ് ദൽഹിയും ഗുജറാത്തും ഏറ്റുമുട്ടുന്നത്. അരുൺ ജയറ്റ്ലി സ്റ്റേഡിയമാണ് വേദി.

Content Highlights:Rishabh became better player since MS Dhoni stopped playing” said Sourav Ganguly

We use cookies to give you the best possible experience. Learn more