രാജ്കോട്ട്: ഐ.പി.എല്ലിലെ പത്താം സീസണിലെ മികച്ച മത്സരങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ നിസംശയം പറയാന്‍ കഴിയും ദല്‍ഹി ഡെയര്‍ ഡെവിള്‍സും ഗുജറാത്ത് ലയണ്‍സും തമ്മില്‍ നടന്ന മത്സരങ്ങളാണെന്ന്. ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും തീപാറുന്ന പോരാട്ടമായിരുന്നു മൈതാനത്ത് നടന്നത്.
Also read ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല; താരം മറ്റൊരാളാണ്
രണ്ട് തവണയും വിജയം ദല്‍ഹിക്കൊപ്പം ആയിരുന്നെങ്കിലും കരുത്തുറ്റ പോരാട്ടമായിരുന്നു റെയ്‌നയുടെ നേതൃത്വത്തില്‍ ഗുജറാത്ത് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ദല്‍ഹിയെ വിജയത്തിലേക്ക് നയിച്ച റിഷഭ് പന്തിനെ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് പുറത്താക്കിയത് അവസരോചിതമായ ഇടപെടലിലൂടെയായിരുന്നു.
എന്നാല്‍ റിഷഭിനെയും ദല്‍ഹിയെയും സംബന്ധിച്ചിടത്തോളം തീര്‍ത്തും ദൗര്‍ഭാഗ്യകരവുമായ സംഭവമായിരുന്നു അത്. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് റണ്ണൗട്ടിലൂടെ പന്ത് പുറത്താകുന്നത്. പ്രദീപ് സംഗ്വാന്റെ പന്തില്‍ എല്‍.ബി അപ്പീലില്‍ കുടുങ്ങിയ പന്ത് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നിന്ന കരുണ്‍ നായരോട് റണ്‍സെടുക്കാന്‍ ഓടരുതെന്ന് ആഗ്യം കാട്ടുകയായിരുന്നു. എന്നാല്‍ ക്രീസിന് പുറത്ത് നിന്ന് പന്ത് നിര്‍ദേശം നല്‍കി കഴിഞ്ഞപ്പോഴേക്ക് താരത്തിന്റെ സ്റ്റംമ്പ് തെറിച്ചിരുന്നു.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഗുജറാത്ത് നായകന്‍ സുരേഷ് റെയ്ന കയ്യില്‍ കിട്ടിയ പന്ത് ഉടന്‍ തന്നെ വിക്കറ്റ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഗുജറാത്ത് താരങ്ങള്‍ റിഷഭിനെനെതിരെ അപ്പീല്‍ മുഴക്കി കൊണ്ടിരിക്കെയാണ് റെയ്ന ബോള്‍ സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞത്.
മുന്‍ മത്സരത്തിലെ ഹീറോ പന്തിനെ വീഴ്ത്തിയെങ്കിലും ശ്രേയസ്സ് അയ്യരുടെ ബാറ്റിങ്ങ് മികവില്‍ മത്സരത്തില്‍ ഗുജറാത്ത് കളി ജയിക്കുകയും ചെയ്തു. ആധ്യ മത്സരത്തില്‍ സെഞ്ച്വറിക്കരികില്‍ നിന്ന് പന്ത് പുറത്തായപ്പോള്‍ യുവതാരത്തെ ആശ്വസിപ്പിക്കാനെത്തിയ റെയ്‌നയുടെ നപടി ഏറെ പ്രശംസ നേടിയിരുന്നു.
വീഡീയോ: