ടെന്റ് ബ്രിഡ്ജ്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ റെക്കോഡ് പുസ്തകത്തില്‍ പേര് കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് ക്യാച്ച് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പന്ത് കുറിച്ചത്.
നേരത്തെ നരേന്‍ തമാനെ (പാകിസ്താനെതിരെ 1955ല്‍), കിരണ്‍ മോറെ (ഇംഗ്ലണ്ടിനെതിരെ 1986ല്‍), നമാന്‍ ഓജ (ശ്രീലങ്കക്കയ്ക്കെതിരെ 2015ല്‍) എന്നിവരാണ് മുമ്പ് ഈ റെക്കോര്‍ഡ് നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഇംഗ്ലണ്ട് താരങ്ങളായ അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്സ്, ഒലീ പോപ്പ്, ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിക്കറ്റ് കീപ്പറായ റിഷഭിന്റെ കൈകളിലെത്തിയത്.
നേരത്തെ, ടെസ്റ്റ് അരങ്ങേറ്റത്തിലെ രണ്ടാമത്തെ മാത്രം പന്ത് സിക്‌സ് പറത്തി താരം റെക്കോഡ് സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സ് അടിച്ച് അക്കൗണ്ട് തുറക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് പന്ത്.
നാല് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാകുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 51 പന്ത് നേരിട്ട താരം നേടിയത് 24 റണ്‍സായിരുന്നു.
അതേസമയം രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 329 റണ്‍സെടുത്ത ഇന്ത്യ, ആതിഥേയരെ 161 റണ്‍സിന് പുറത്താക്കിയിരുന്നു.
ALSO READ: രണ്ടാം ദിനം ഉന്നം തെറ്റാതെ ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറിന് വെള്ളി
ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ 5 വിക്കറ്റ് വീഴ്ത്തിയത്. ഏറ്റവും വേഗത്തില്‍ (29 പന്തില്‍) അഞ്ചു വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പാണ്ഡ്യ. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംമ്രയും രണ്ടു വീതം വിക്കറ്റെടുക്കുകയും ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
അലസ്റ്റയര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്റ്റോ (15), ബെന്‍ സ്റ്റോക്ക്‌സ് (10), ക്രിസ് വോക്സ് (8), ആദില്‍ റഷീദ് (5), സ്റ്റിയുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് എളുപ്പം പുറത്തായ ബാറ്റ്സ്മാന്‍മാര്‍.
168 റണ്‍സ് ലീഡുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാമിന്നിംഗസില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി പൂജാരയും 8 റണ്‍സുമായി കോഹ്‌ലിയുമാണ് ക്രീസില്‍. 44 റണ്‍സെടുത്ത ധവാനും 36 റണ്‍സെടുത്ത രാഹുലുമാണ് പുറത്തായത്.
WATCH THIS VIDEO: