ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ റിഷഭ് പന്തിന് സെഞ്ച്വറി. രണ്ടാം ടെസ്റ്റ് കളിക്കുന്ന റിഷഭ് പന്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ആക്രമണശൈലിയില്‍ ബാറ്റ് വീശുന്ന പന്ത് 14 ബൗണ്ടറികളും 3 സിക്‌സുമടക്കമാണ് സെഞ്ച്വറി കുറിച്ചത്.
നേരത്തെ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. രാഹുലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.
മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വീണിടത്ത് നിന്നാാണ് രാഹുലും പന്തും ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ഇരുവരുടെയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തിട്ടുണ്ട്.
142 റണ്‍സുമായി രാഹുലും 101 റണ്‍സും ക്രീസിലുണ്ട്.
ALSO READ: മോഡ്രിച്ചോ മെസ്സിയോ? മനസ്സ് തുറന്ന് ഐവാന്‍ റാക്കിട്ടിച്ച്
മൂന്നിന് 58 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. അവസാന ദിനമായ ഇന്ന് അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് ഇനിയും 166 റണ്‍സ് കൂടി വേണം.
അതേസമയം, അഞ്ചാം ടെസ്റ്റില്‍ ജയം നേടി നാണക്കേട് ഒഴിവാക്കാനുളള ശ്രമത്തിലാണ് ഇന്ത്യ. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ അജിങ്ക്യ രഹാനെയുടെയും വിഹാരിയുടെയും വിക്കറ്റാണ് ഇന്ന് വീണത്. രഹാനെയും രാഹുലും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 100 ല്‍ കടത്തിയത്. ഇതിനിടയിലാണ് 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലി പുറത്താക്കിയത്. പിന്നാലെ എത്തിയ വിഹാരി റണ്ണൊന്നും എടുക്കാതെ മടങ്ങി. സ്റ്റോക്‌സ് ആണ് വിഹാരിയെ പുറത്താക്കിയത്.
ഇംഗ്ലണ്ട് 423 റണ്‍സിനാണ് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 332 റണ്‍സാണ് നേടിയിരുന്നത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 292 ന് പുറത്തായിരുന്നു.
WATCH THIS VIDEO: