| Friday, 16th November 2018, 12:09 am

ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; അടിവസ്ത്രമുയര്‍ത്തി കാട്ടി എം.പി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയര്‍ലന്‍ഡ്: ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പാര്‍ലമെന്റില്‍ വേറിട്ട പ്രതിഷേധവുമായി വനിതാ എം.പി. 17 കാരിയെ ക്രൂരമായി പീഡിപ്പിച്ചയാളെ വെറുതെ വിടാന്‍ വാദിഭാഗം ഉന്നയിച്ച വാദങ്ങളിലായിരുന്നു വനിതാ എംപി.യായ റൂത്ത് കോപ്പിംഗറിന്റെ പ്രതിഷേധം.

ലേസ് നിര്‍മിത അടിവസ്ത്രവുമായെത്തിയ എം.പി അതുയര്‍ത്തിക്കാട്ടിയാണ് കോടതിരംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

പെണ്‍കുട്ടിയുടെ വസ്ത്രധാരണമാണ് പീഡിപ്പിക്കാന്‍ കാരണമായത് എന്നായിരുന്നു വാദിഭാഗം ഉന്നയിച്ചത്. ഇതംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു. ഉഭയസമ്മതത്തോടെ നടന്ന ബന്ധത്തെ പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ALSO READ: ഹാമില്‍ട്ടണെ തെറിവിളിക്കുന്നവര്‍ ലോക മാധ്യമങ്ങള്‍ പറയുന്നത് കേള്‍ക്കുക

പെണ്‍കുട്ടി ധരിച്ച വസ്ത്രമായിരുന്നു കോടതിയില്‍ പെണ്‍കുട്ടിക്ക് എതിരെ വന്ന പ്രധാന തെളിവ്.പ്രതിയെ കോടതി വെറുതെ വിട്ടതോടെയ അയര്‍ലന്‍ഡില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റം ഭാഗമായിട്ടായിരുന്നു റൂത്തിന്റെ പ്രതിഷേധം.

അടിവസ്ത്രം ഉയര്‍ത്തികാണിച്ച് ഇതെങ്ങനെ തെളിവാകുമെന്ന് റൂത്ത് ചോദിക്കുന്നു. ഇതിങ്ങനെ പാര്‍ലമെന്റില്‍ ഉയര്‍ത്തേണ്ടിവന്നതില്‍ വിഷമമുണ്ട്. പക്ഷെ ഇത്തരമൊരു വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉഭയസമ്മതമായി കണക്കാക്കിയ കോടതിയുടെ നിരീക്ഷണം അപമാനകരമാണെന്ന് റൂത്ത് പറഞ്ഞു.

കോടതിയെ ബഹുമാനം ഉള്ളത് കൊണ്ട് വിധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇരയ്ക്ക് നീതി കിട്ടണം. റൂത്ത് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more