| Monday, 27th October 2014, 3:27 pm

'പ്രൊഫിക്‌സ്'14 ശ്രദ്ധേയമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി വ്യത്യസ്ത  പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി   അബു ദാബി സോണ്‍ വിസ്ഡം സമിതി   ഒരുക്കിയ ട്രെയിനിംഗ് ശില്പശാലയായ  “പ്രോഫിക്‌സ്”14 ശ്രദ്ധേയമായി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടി സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മാഷന്‍ സെക്യൂരിറ്റി വിദഗ്ദനും  സിസ്‌കോ അവാര്‍ഡ് ജേതാവുമായ  ഇല്ല്യാസ് കൂളിയങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജോലിയിലുള്ള അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയുമാണ് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കുന്ന ഘടകം എന്നും ലക്ഷ്യങ്ങള്‍ കണ്ടു വിജയം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നോളെജ് ഈസ് ലൈഫ് എന്ന സെഷന്‍ പ്രമുഖ മാനേജ്മന്റ് ട്രെയിനറും ബ്രെയിന്‍ ഹണ്ട് മാസ്റ്ററുമായ കണ്ണു  ബക്കര്‍ നേതൃത്വം നല്‍കി. തോല്‍ക്കുമോ എന്ന ഭയമാണ് ജീവിതത്തിലെ ഏറ്റവും വലിയ പേടി എന്നും പരാജയം എന്നത് അനുഭവമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

തുടര്‍ന്ന് മൈന്‍ഡ് പവര്‍ ട്രെയിനറും യു.എ.ഇ നാഷണല്‍ ആര്‍.എസ്.സി ഭാരവാഹിയുമായ മുഹിയുദ്ധീന്‍ ബുഖാരി മൈ ലൈഫ് മൈ എക്‌സ്‌പെര്‍ട്ടിസ് ( my life , my expertise ) എന്ന സെഷന് നേതൃത്വം നല്‍കി. തന്നിലേക്ക് മാത്രമായി ചുരുങ്ങുന്നതാണ് നമ്മുടെ പല രോഗങ്ങളുടെയും മൂല കാരണമെന്ന് അദ്ദേഹം പറഞ്ഞു.  ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ പങ്കു വെക്കുന്നതിലൂടെയാണ് അനുഗ്രഹങ്ങള്‍ക്ക് തിളക്കം കൂടുക. അത്തരത്തില്‍ തന്നെ അറിവും പങ്കു വെക്കപ്പെടെണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ആണ് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം സമിതി നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.സി അബുദാബി സോണ്‍ ചെയര്‍മാന്‍ സമദ് സഖാഫി വിസ്ഡം കണ്‍വീനര്‍ യാസിര്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. ഇസ്മായില്‍ വൈലത്തൂര്‍ നന്ദി പറഞ്ഞു.

We use cookies to give you the best possible experience. Learn more