[]തൃശൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ (45) ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തിലും ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ പങ്കെടുത്തതായി പോലീസിന് മൊഴി നല്‍കി. []
സാഹിത്യ അക്കാദമിയുടെ വിവിധ സാംസ്‌കാരിക പരിപാടികളിലും വേഷപ്രഛന്നനായി പങ്കെടുത്തു.
ഒളിവില്‍ കഴിഞ്ഞത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലായാണ്. സ്വദേശമായ മാള ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചില ആളുകളുടെ പിന്തുണ ലഭിച്ചതായും ജയാനന്ദന്‍ പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞ സമയത്തും മോഷണം നടത്തിയതായും റിപ്പര്‍ ജയാനന്ദന്‍ പോലീസിന് മൊഴി നല്‍കി.
തൃശ്ശൂര്‍ കൊടകര ക്ഷേത്രത്തിലെ നാല് താഴിക കുടങ്ങളാണ് ജയാനന്ദന്‍ മോഷ്ടിച്ചത്. ജയില്‍ ചാടിയശേഷം ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലായി ഒളിവില്‍ കഴിയവെ ഉപയോഗിച്ചിരുന്ന രണ്ട് സിം കാര്‍ഡുകളും മോഷ്ടിച്ചവയായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന റിപ്പര്‍ ജയാനന്ദന്‍ മറ്റൊരു തടവുകാരന്‍ ഓച്ചിറ സ്വദേശി പ്രകാശുമായി (ഊപ്പന്‍-50) കഴിഞ്ഞ ജൂണ്‍ പത്തിനാണു തടവുചാടിയത്. പ്രകാശിനെ രണ്ടു ദിവസത്തിനു ശേഷം ഓച്ചിറയില്‍ നിന്നു പിടികൂടിയിരുന്നു.
പുതുക്കാട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സിജിത്താണ് വഴിയില്‍ വെച്ച് ജയാനന്ദനെ കണ്ട് തിരിച്ചറിഞ്ഞ് പിടികൂടിയത്.