സൈന, സിന്ധു, ശ്രീകാന്ത്. വനിതാ പുരുഷ സിംഗിള്‍സുകളിലായി ഇന്ത്യക്ക് മത്സരിക്കാനിറങ്ങുന്ന മൂന്ന് പേര്‍. മൂവരും ഇന്ത്യയുടെ റിയോയിലെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. മത്സര പരിചയവും വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയവും കരസ്ഥമാക്കി തങ്ങളുടെ ക്ലാസ്സ് തെളിയിച്ചവര്‍. റിയോയിലെ കോര്‍ട്ടില്‍ ഷട്ടില്‍ ബാറ്റിനാല്‍ മാജിക്ക് കാണിക്കാന്‍ ഇന്ത്യയുടെ എസ് ത്രീ സംഖ്യത്തിന് ആവുമോ? ഇവരുടെ ഓരോരുത്തരുടെയും മെഡല്‍ സാദ്ധ്യതകള്‍ നോക്കാം.
ലോക കായികമാമാങ്കത്തിന്റെ ഇരുപത്തിയെട്ടാമത് എഡിഷനാണ് ആഗ്സ്റ്റ് അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ തിരശ്ശീല ഉയരാന്‍ പോവുന്നത്. പിന്നീടങ്ങോട്ട് പതിനാറ് ദിനരാത്രങ്ങള്‍. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം കായിക താരങ്ങള്‍. വ്യത്യസ്തമായ 28 ഇനങ്ങളിലായി പുതിയ ജേതാക്കളെയും കാത്ത് 306 ഓളം മെഡലുകള്‍. ലോകം പതുക്കെ പതുക്കെ റിയോയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് വച്ച്, അവിടെ നിന്നുയരുന്ന ആരവങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ശ്രദ്ധയത്രയും റിയോ ഡി ജനീറോയ്ക്ക് ചുറ്റുമായി ചുരുങ്ങുമ്പോള്‍ നമ്മളും പ്രതീക്ഷകളുമായി റിയോയിലേക്ക് കണ്ണോടിക്കുന്നു. മറ്റൊരിക്കലുമില്ലാത്തത്ര ശുഭപ്രതീക്ഷയോടെ. കാരണം മെഡല്‍ തേടി ഇത്തവണ ഇന്ത്യയില്‍ നിന്ന് വണ്ടി കയറിയത് എക്കാലത്തെയും വലിയ സംഘമാണ്. ഇരുപത്തിയെട്ട് ഇനങ്ങളില്‍ പതിനഞ്ചിനത്തില്‍ ഒരു കൈ നോക്കാനായി 120 പേരടങ്ങുന്ന ഒരു വലിയ സംഘം. പ്രതീക്ഷകളുടെ ഭാരവുമായി 120 പേര്‍ ബ്രസീലിലേക്ക് വണ്ടി കയറുമ്പോള്‍ നല്ല വാര്‍ത്തകള്‍ക്ക് കാതോര്‍ത്ത് 120 കോടി ജനങ്ങള്‍ ഇവിടെയും.
പക്ഷെ ഒരു കാര്യം വാസ്തവമാണ്. അത് പറയാതിരിക്കാന്‍ വയ്യ. പതിനഞ്ചിനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ലോക നിലവരാവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷിക്കാവുന്നത് വിരലിലെണ്ണാവുന്ന ഇനങ്ങളില്‍ മാത്രമാണ്. മറിച്ചാവണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. മെഡല്‍ സാധ്യതയുള്ള ഇനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബാഡ്മിന്റണ്‍. ലണ്ടനില്‍ സൈന നേടിയ വെങ്കല മെഡല്‍ നിലനിര്‍ത്താന്‍ ഇത്തവണ ഇന്ത്യക്കാവുമോ? അതോ അതിലും മികച്ച നേട്ടങ്ങള്‍ റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ട് ഇന്ത്യക്ക് സമ്മാനിക്കുമോ? റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ സാധ്യതകള്‍ നമുക്കിത്തവണ റിയോ ടോക്ക്‌സിലൂടെ വിലയിരുത്താം.
ബാഡ്മിന്റ ഒളിമ്പിക്‌സില്‍ അരങ്ങേറിയത് മുതലിങ്ങോട്ട് ഇന്ത്യയും ഒളിമ്പിക്‌സ് ടീമിനെ അയച്ചു വരുന്നുണ്ട്. ഇത് വരെ പന്ത്രണ്ടോളം ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ മത്സരിച്ചു കഴിഞ്ഞു. പക്ഷെ എല്ലാ തവണയും ചൈനീസ് അധിനിവേശത്തിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിധി. അതിനൊരു മാറ്റമുണ്ടായത് സൈന നേഹ്‌വാള്‍ എന്ന ഇന്ത്യന്‍ ബാഡ്മിന്റണിന്റെ എക്കാലത്തെയും വലിയ ഐക്കണിന്റെ വരവോട് കുടിയാണ്.
അല്‍പ്പം ചരിത്രം
ഒരു നൂറ്റാണ്ട് പിന്നിട്ട ഒളിമ്പിക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം ബാഡ്മിന്റണ്‍ ഒരു പുതിയ ഗെയിമാണ്. ഏതാണ്ട് 24 വര്‍ഷത്തെ പാരമ്പര്യം മാത്രം അവകാശപ്പെടാനാവുത്. 1972 ലെ മ്യൂനിച്ച് ഒളിമ്പിക്‌സിലാണ് ആദ്യമായി ബാഡ്മിന്റണ്‍ ഉള്‍പ്പെടുന്നത്. പക്ഷെ അത്തവണ അതൊരു പ്രദര്‍ശന ഇനമായാണ് ഉള്‍പ്പെടുത്തിയത്. പിന്നീട് ഒരു മത്സര ഇനമായി ബാഡ്മിന്റ ഉള്‍പ്പെടുന്നത് 1992 ലെ ബാര്‍സിലോണ ഒളിമ്പിക്‌സിലാണ്. പുരുഷ, വനിതാ, സിംഗിള്‍സ്് ഡബ്ബിള്‍സ് കാറ്റഗറികളിലായി നാല്് ഇനങ്ങളിലായിരുന്നു മത്സരമുണ്ടായിരുന്നത്. അടുത്ത തവണ ഒളിമ്പിക്‌സ് അറ്റ്‌ലാന്റയിലെത്തിയപ്പോള്‍ മിക്്‌സഡ് ഡബ്ബിള്‍സ് കൂടി ഉള്‍പ്പെടുത്തി. അങ്ങിനെ മത്സര ഇനങ്ങള്‍ 5 ആയി.
ചൈനീസ് വാഴ്ച
ബാഡ്മന്റണ്‍ കോര്‍ട്ടില്‍ ചൈനയുടെ മെഡല്‍ വേട്ട ഏതൊരു രാജ്യത്തെയും അതിശയപ്പെടുത്തുന്നതാണ്. 1992ലെ ബാര്‍സിലോണയില്‍ നിന്ന് 2012 ലെ ലണ്ടന്‍ വരെയുള്ള ബാഡ്മിന്റ കോര്‍ട്ടിലെ മെഡല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചൈനയുടെ അധീശ്വത്വമാണ് കാണാനാവുക. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത വിധം മുേറിയിരിക്കുന്നു ചൈനയുടെ തേരോട്ടം. പതിനാറ് സ്വര്‍ണ്ണവും എട്ട് വെള്ളിയും പതിനാല് വെങ്കലവുമടക്കം മുപ്പത്തിയെട്ടോളം മെഡലുകള്‍ ചൈനക്ക് സ്വന്തം.
സിഡ്‌നി ഒളിമ്പിക്‌സ് മുതല്‍ കഴിഞ്ഞ ലണ്ടന്‍ വരെയുള്ള ഒളിമ്പിക്‌സുകളില്‍ വനിതകളുടെ സിംഗിള്‍സിലും ഡബ്ബിള്‍സിലും ചൈനീസ് താരങ്ങളെ തറപറ്റിക്കാന്‍ ആര്‍ക്കുമായിട്ടില്ല. പുരുഷ സിംഗിള്‍സില്‍ കഴിഞ്ഞ രണ്ട് തവണയും ചൈനയ്ക്കായിരുന്നു സ്വര്‍ണ്ണം. എന്തിനേറെ പറയുന്നു കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ ബാഡ്മിന്റണിലെ അഞ്ചിനങ്ങളില്‍ അഞ്ചിലും സ്വര്‍ണ്ണം ചൈനക്കാണെന്ന സത്യം മനസ്സിലാക്കുമ്പോള്‍ ഈ ഇനത്തിലെ ചൈനീസ് വാഴ്ച എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാവുമല്ലോ…
സെര്‍വ്വുതിര്‍ക്കാന്‍ ഏഴ് പേര്‍
ബാഡ്മിന്റ ഒളിമ്പിക്‌സില്‍ അരങ്ങേറിയത് മുതലിങ്ങോട്ട് ഇന്ത്യയും ഒളിമ്പിക്‌സ് ടീമിനെ അയച്ചു വരുന്നുണ്ട്. ഇത് വരെ പന്ത്രണ്ടോളം ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ മത്സരിച്ചു കഴിഞ്ഞു. പക്ഷെ എല്ലാ തവണയും ചൈനീസ് അധിനിവേശത്തിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിധി. അതിനൊരു മാറ്റമുണ്ടായത് സൈന നേഹ്‌വാള്‍ എന്ന ഇന്ത്യന്‍ ബാഡ്മിന്റണിന്റെ എക്കാലത്തെയും വലിയ ഐക്കണിന്റെ വരവോട് കുടിയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീജിംഗില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ ഇന്ത്യന്‍ താരം കഴിഞ്ഞ തവണ ലണ്ടനില്‍ നി്ന്ന വെങ്കല മെഡലുമായാണ് മടങ്ങിയത്.
ഇത്തവണ എക്കാലത്തെയും വലിയ സംഘവുമായാണ് ഇന്ത്യ റിയോയിലേക്ക് യാത്ര തിരിക്കുന്നത്. നാല് വ്യത്യസ്ത ഇനങ്ങളിലായി ഏഴ് പേര്‍. വനിതാ സിംഗിള്‍സില്‍ സൈനയെ കൂടാതെ പി.വി സിന്ധുവുമുണ്ട്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് മത്സരിക്കുന്നു. വനിതാ ഡബ്ബിള്‍സില്‍ ജ്വാലാ ഗുട്ട- അശ്വിനി പൊന്നപ്പ സംഖ്യവും പുരുഷ ഡബ്ബിള്‍സില്‍ മനു അറ്റ്‌റിയും സൂമീത് റെഡ്ഡിയും ചേര്‍ന്ന സംഖ്യവും കൂടിയാവുമ്പോള്‍ ഇത്തവണത്തെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമായി.
സൈനയുടെ കരിയര്‍ നേട്ടം ഇന്ത്യയിലെ ബാഡ്മിന്റ താരങ്ങളുടെ വളര്‍ച്ചക്കും ആക്കം കൂട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുമെന്ന്് തോന്നുന്നില്ല. സൈനയുടെ നേട്ടങ്ങളില്‍ നിന്ന്് പ്രചോദനമുള്‍ക്കൊണ്ട് ഉയര്‍ന്ന ഒരുപിടി മുന്‍നിര താരങ്ങള്‍ തന്നെ ഇതിനുദാഹരണം. ഇത്തവണ പുരുഷ സിംഗിള്‍സില്‍ കളിക്കുന്ന കെ. ശ്രീകാന്ത് തന്നെ പറയുകയുണ്ടായി ബീംജിംഗിലെ സൈനയുടെ പോരാട്ടം ടി.വിയില്‍ കണ്ടത് തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന്. ബീംജിംഗിന് ശേഷമുള്ള രണ്ട് ഒളിമ്പിക്‌സുകളിലെ ഇന്ത്യന്‍ പ്രാതിനിധ്യം തന്നെ നോക്കൂ. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഉയര്‍ച്ചയുടെ ഗ്രാഫ് വ്യക്തമാവും.
ബീംജിഗില്‍ സൈനയടക്കം രണ്ട പേരാണ് ഇറങ്ങിയത്. ലണ്ടനില്‍ അത് അഞ്ചായി. ഇത്തവണ എക്കാലത്തെയും വലിയ സംഘവുമായാണ് ഇന്ത്യ റിയോയിലേക്ക് യാത്ര തിരിക്കുന്നത്. നാല് വ്യത്യസ്ത ഇനങ്ങളിലായി ഏഴ് പേര്‍. വനിതാ സിംഗിള്‍സില്‍ സൈനയെ കൂടാതെ പി.വി സിന്ധുവുമുണ്ട്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് മത്സരിക്കുന്നു. വനിതാ ഡബ്ബിള്‍സില്‍ ജ്വാലാ ഗുട്ട- അശ്വിനി പൊന്നപ്പ സംഖ്യവും പുരുഷ ഡബ്ബിള്‍സില്‍ മനു അറ്റ്‌റിയും സൂമീത് റെഡ്ഡിയും ചേര്‍ന്ന സംഖ്യവും കൂടിയാവുമ്പോള്‍ ഇത്തവണത്തെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമായി.
എസ് ത്രീ മാജിക്ക്
സൈന, സിന്ധു, ശ്രീകാന്ത്. വനിതാ പുരുഷ സിംഗിള്‍സുകളിലായി ഇന്ത്യക്ക് മത്സരിക്കാനിറങ്ങുന്ന മൂന്ന് പേര്‍. മൂവരും ഇന്ത്യയുടെ റിയോയിലെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. മത്സര പരിചയവും വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയവും കരസ്ഥമാക്കി തങ്ങളുടെ ക്ലാസ്സ് തെളിയിച്ചവര്‍. റിയോയിലെ കോര്‍ട്ടില്‍ ഷട്ടില്‍ ബാറ്റിനാല്‍ മാജിക്ക് കാണിക്കാന്‍ ഇന്ത്യയുടെ എസ് ത്രീ സംഖ്യത്തിന് ആവുമോ? ഇവരുടെ ഓരോരുത്തരുടെയും മെഡല്‍ സാദ്ധ്യതകള്‍ നോക്കാം.
ചൈനീസോ സൈനയോ…?
ലോക ബാഡ്മിന്റണില്‍ കഴിഞ്ഞ 20-25 വര്‍ഷങ്ങളായി ചൈനീസ് മേധാവിത്വമാണെന്ന് നേരത്തേ പറഞ്ഞല്ലോ. പ്രത്യേകിച്ച് വനിതകളില്‍. 92 മുതലിങ്ങോട്ടുള്ള ഒളിമ്പിക്‌സുകളില്‍ നിന്നായി ചൈന നേടിയ 38 ബാഡ്മിന്റണ്‍ മെഡലുകളില്‍ 28 എണ്ണവും വനിതാ സിംഗിള്‍സ്, ഡബ്ബിള്‍സ് ഇവന്റുകളില്‍ നിന്നാണ്. ഒളിമ്പിക്‌സ് ബാഡ്്മിന്റണ്‍ ചരിത്ത്രിലെ ഏക ക്ലീന്‍ സ്വീപ്പും ചൈന സ്വന്തമാക്കിയത് വനിതകളുടെ ഇനത്തിലായിരുന്നു. വനിതാ ഡബ്ബിള്‍സില്‍ 2000 ത്തില്‍ സിഡ്‌നിയിലാണ് ചൈനീസ് വനിതകള്‍ മൂന്ന് മെഡലും സ്വന്തമാക്കിയത്.
സമാനമായ നേട്ടത്തിന് അടുത്ത് എത്തിയിരുന്നു കഴിഞ്ഞ തവണയും ചൈനീസ് വനിതകള്‍. വനിതാ സിംഗിള്‍സിലായിരുന്നു അത്. സ്വര്‍ണ്ണം വെള്ളിയും ചൈന സ്വന്തമാക്കി. വെങ്കലത്തിനായുള്ള സെമി തോറ്റവരുടെ പോരാട്ടത്തിലും ഒരു ചൈനീസ് താരമുണ്ടായിരുന്നു. എന്നാല്‍ സൈന നേഹ് വാള്‍ എന്ന ഇന്ത്യന്‍ താരം ചൈനയുടെ ഒളിമ്പിക് ബാഡ്മിന്റ ചരിത്ത്രത്തിലെ രണ്ടാമത്തെ ക്ലീന്‍ സ്വീപ്പിന് വിലങ്ങ് തടിയായി. ഇന്ത്യക്ക് ബാഡ്മിന്റണിലെ ആദ്യത്തെ മെഡല്‍ കരസ്ഥമാക്കി തന്നു. അത് കൊണ്ട് തന്നെ ചൈനീസ് താരങ്ങള്‍ ഏറെ ഭയക്കുന്നതും സൈനയെ തെന്നയാണ്.
അടുത്തപേജില്‍ തുടരുന്നു
സൈനയ്‌ക്കൊപ്പം പ്രതീക്ഷ വച്ച് പുലര്‍ത്താവുന്ന താരമാണ് പി.വി.സിന്ധു. റിയോയില്‍ പത്താം സീഡാണ് സിന്ധു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് സിന്ധു. സൈനക്ക് പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധു കടത്ത പോരാട്ടത്തിനൊടുവില്‍ ഫൈനലിലെത്തിയിരുന്നു.
ഇത്തവണ അഞ്ചാം സീഡാണ് സൈന. ചൈനയുടെ രണ്ട് താരങ്ങള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കിയ ലീ സുറേയിയും വാങ് യിഹാനും. കൂടാതെ സ്‌പെയിനിന്റെ ലോക ചാമ്പ്യനായ കരോളിന മരിനും തായ്‌ലന്റിലെ നാലാം സീഡ് രാച്‌നോക് ഇന്റാനോണും സൈനക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന താരങ്ങളാണ്. ഇവര്‍ നാലുപേരും സീഡിങ്ങില്‍ സൈനയുടെ മുകളിലുമാണ്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കുമെതിരെ പലപ്പോഴായി വിജയം കണ്ടിരിക്കുന്നു എന്നത് സൈനയിലെ പ്രതീക്ഷകള്‍ വളര്‍ത്തുന്നു. തന്റേതായ ദിവസങ്ങളില്‍ ഏത് കൊമ്പനെയും തോല്‍പ്പിക്കാന്‍ സൈനക്കാവും. റിയോയിലും അങ്ങിനെ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
സൈനയ്‌ക്കൊപ്പം പ്രതീക്ഷ വച്ച് പുലര്‍ത്താവുന്ന താരമാണ് പി.വി.സിന്ധു. റിയോയില്‍ പത്താം സീഡാണ് സിന്ധു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് സിന്ധു. സൈനക്ക് പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധു കടത്ത പോരാട്ടത്തിനൊടുവില്‍ ഫൈനലിലെത്തിയിരുന്നു.
ഫൈനലിലേക്കുള്ള യാത്രയില്‍ സിന്ധുവിന് മുന്നില്‍ കീഴടങ്ങിയവരില്‍ കരോളിന മരിനും വാങ് യിഹാനുമൊക്കെ ഉള്‍പ്പെടും. ഫൈനലില്‍ ലി സുരേയിക്കെതിരെയായിരുന്നു സിന്ധുവിന്റെ പരാജയം. ജനുവരിയില്‍ മലേഷ്യന്‍ മാസ്റ്റേര്‍സില്‍ കിരീടം നേടിയ സിന്ധുവും ഫോമിലായാല്‍ ഇന്ത്യക്ക് ഇത്തവണ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന എണ്ണം വര്‍ദ്ധിച്ചേക്കാം.
ഡബ്ബിള്‍ ഒളിമ്പിക് ചാമ്പ്യന്‍ ലിന്‍ഡാന്‍ കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ലിന്‍ഡാനുമുന്നില്‍ കീഴടങ്ങിയ ലീ ചോങ് വെയ് , മറ്റൊരു ചൈനീസ് താരമായ ചെന്‍ ലോങ് വെയുമൊക്കെ അരങ്ങ് വാഴുന്ന പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ പ്രതീക്ഷ വിദൂര സ്വപ്‌നമാണ്. ഒമ്പതാം സീഡായ കിഡംബി ശ്രീകാന്താണ് ഈയിനത്തില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്.
വിജയത്തിലേക്ക് മറ്റ് കുറുക്കു വഴികളൊന്നുമില്ല. ” ഒരു അഭിമുഖത്തില്‍ സൈന പറഞ്ഞതാണ് മുകളിലെ വാചകങ്ങള്‍. ഇത് തന്നെയാണ് ബാഡ്മിന്റണിലെ വിജയത്തിന്റെ സൂത്രവാക്യവും. ഈ ഫോര്‍മുല വിജയകരമായി റിയോയിലെ കോര്‍ട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, ഒപ്പം ഇത്തിരി ഭാഗ്യവും കൂടി കൂടെയുണ്ടെങ്കില്‍, ഇത്തവണ എസ് ത്രീ മാജിക്കിലൂടെ നമുക്ക് ചുരുങ്ങിയത് മൂന്ന് മെഡലെങ്കിലും റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് പ്രതീക്ഷിക്കാം.
മെഡല്‍ പ്രതീക്ഷ അത്രത്തോളമില്ലെങ്കിലും കഴിഞ്ഞ തവണ പ്രതീക്ഷയെന്നാും കൂടാതെ എത്തി ക്വാര്‍ട്ടര്‍ വരെ മുന്നേറിയ പി കശ്യപിന്റെ മാതൃക ശ്രീകാന്തിന് മുന്നിലുണ്ട്. ക്വാര്‍ട്ടറില്‍ ഫൈനലിസ്റ്റായ ലീ ചോങ് വെയ്ക്ക മുന്നിലായിരുന്നു കശ്യപിന്റെ പരാജയം. സമാനമായ കുതിപ്പ് നടത്തി ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ ശ്രീ ആവാന്‍ ഇത്തവണ ശ്രീകാന്തിനാവുമോ..?.
വനിതാ ഡബ്ബിള്‍സിലു പുരുഷ ഡബ്ബിള്‍സിലും ഇന്ത്യക്കായി ഇറങ്ങുന്ന അശ്വിനി-പൊന്നപ്പ, മനീത് അത്രി- സുമീത് റെഡ്ഡി സംഖ്യത്തിന് സീഡില്ല. ആദ്യ എട്ട് റാങ്കില്‍ വരുന്ന സംഖ്യങ്ങള്‍ക്കാണ് ഒളിമ്പിക്‌സില്‍ സീഡ് നല്‍കുക. ജ്വാലയുടെയും അശ്വിനിയുടെയും തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക്‌സാണ് ഇത്. ദീര്‍ഘകാലം വനിതാ ഡബ്ബിള്‍സിന്റെ മുഖ്യധാരയില്‍ ഇ്‌രുവരുമുണ്ട്. ഇരുവര്‍ക്കും ഇനിയൊരു ഒളിമ്പിക്‌സിന് ബാല്യമുണ്ടെന്ന കരുതുക വയ്യ.
സിംഗിള്‍സ് മത്സരത്തേ അപേക്ഷിച്ച് അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ ഡബ്ബിള്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കാം. ഈ യാഥാര്‍ത്ഥ്യമെല്ലാം മനസ്സിലാക്കി ഇരുവരും ഒരു ഒളിമ്പിക്‌സ് മെഡലിനായി ഉറച്ച് പോരാടുമെന്ന് പ്രതീക്ഷിക്കാം. പുരുഷ ഡബ്ബിള്‍സില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടുന്നത്. വലിയ മത്സരങ്ങള്‍ കളിച്ച് വലിയ പരിചയമില്ലാ്ത്തത് ഇരുവര്‍ക്കും ഒരു പക്ഷെ വിലങ്ങ് തടിയായേക്കാം. രണ്ട് പേരും ചേര്‍ന്ന് രാജ്യത്തിന് മെഡല്‍ സമ്മാനിക്കുമെന്ന സ്വപ്‌നം അസ്ഥാനത്താണ്. പ്രാഥമിക റൗണ്ടുകളില്‍ മുന്നേറാന്‍ സാധിച്ചാല്‍ തന്നെ അത് ഇരുവരുടെയും കരിയറിനെ സംബന്ധിച്ചിടത്തോളം വലിയ ബൂസ്റ്റ് ആയിരിക്കും.
“വളരെ ടഫായ ഒരു ഗെയിമാണ് ബാഡ്മിന്റണ്‍. ഒരേ സമയം മാനസികവും ശാരീരികവുമായ ക്ഷമ ആവശ്യമായ മത്സര ഇനം. ഓരോ ഷോട്ടിനുമിടയില്‍ ചിന്തിക്കാന്‍ കുറഞ്ഞ സമയമേ ലഭിക്കുകയുള്ളൂ. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കണമെന്ന് സാരം. മനസ്സ് എപ്പോഴും നിയന്ത്രണത്തിലാവണം. തികച്ചും പ്രൊഫഷണലായ സര്‍ക്യൂട്ടില്‍ കൃത്യമായ ആസുത്രണവും പരിശീലനവും കൊണ്ട് മാത്രമേ വിജയം വരിക്കാനാവൂ.
വിജയത്തിലേക്ക് മറ്റ് കുറുക്കു വഴികളൊന്നുമില്ല. ” ഒരു അഭിമുഖത്തില്‍ സൈന പറഞ്ഞതാണ് മുകളിലെ വാചകങ്ങള്‍. ഇത് തന്നെയാണ് ബാഡ്മിന്റണിലെ വിജയത്തിന്റെ സൂത്രവാക്യവും. ഈ ഫോര്‍മുല വിജയകരമായി റിയോയിലെ കോര്‍ട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, ഒപ്പം ഇത്തിരി ഭാഗ്യവും കൂടി കൂടെയുണ്ടെങ്കില്‍, ഇത്തവണ എസ് ത്രീ മാജിക്കിലൂടെ നമുക്ക് ചുരുങ്ങിയത് മൂന്ന് മെഡലെങ്കിലും റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് പ്രതീക്ഷിക്കാം.