| Monday, 29th August 2016, 10:52 am

സാക്ഷി മാലിക് വിവാഹിതയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 എന്റെ സ്വപ്നം അദ്ദേഹത്തിന്റെ സ്വപ്നമായാണ് കരുതുന്നത്. അതിനാല്‍തന്നെ വിവാഹശേഷവും കായികരംഗത്ത് തുടരാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നതായും സാക്ഷി അഭിമുഖത്തില്‍ പറയുന്നു

ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച ഗുസ്തി താരം സാക്ഷി മാലിക് വിവാഹിതയാകുന്നു.

ഈ വര്‍ഷം വിവാഹിതയാകുമെന്ന് ബംഗാളി പത്രമായ ആനന്ദ ബസാറിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് തന്നെയാണ് വെളിപ്പെടുത്തിയത്. അടുത്ത ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന് വിവാഹജീവിതം ഒരു തടസമാകില്ലെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും. ഭാവി വരന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

എന്റെ സ്വപ്നം അദ്ദേഹത്തിന്റെ സ്വപ്നമായാണ് കരുതുന്നത്. അതിനാല്‍തന്നെ വിവാഹശേഷവും കായികരംഗത്ത് തുടരാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നതായും സാക്ഷി അഭിമുഖത്തില്‍ പറയുന്നു.

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടണമെന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാകുന്ന ഒരാളാണ് തന്റെ ഭര്‍ത്താവാകുകയെന്നായിരുന്നു സാക്ഷി സൂചിപ്പിച്ചത്.

വിവാഹശേഷം തനിക്ക് ഒരു ഭര്‍ത്താവിനെയല്ല, മറിച്ച് നല്ലൊരു സുഹൃത്തിനെയാണ് ലഭിക്കുകയെന്നും സാക്ഷി പറഞ്ഞു. തന്നെ നന്നായി അറിയുന്ന ഒരാള്‍ ജീവിതപങ്കാളി ആയി വരുന്നത് ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ക്ക് നല്ലതായിരിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍ ഗുസ്തി താരം തന്നെയാണ് സാക്ഷിയുടെ പ്രതിശ്രുത വരനെന്നു സൂചനയുണ്ട്.

സാക്ഷി മാലിക് എന്ന ഹരിയാനക്കാരിയിലൂടെയാണ് ഇന്ത്യ റിയോ ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ നേടിയത്. വനിതകളുടെ 58 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി രാജ്യത്തിന്റെ അഭിമാനമായി വെങ്കലം സ്വന്തമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more