| Saturday, 17th February 2024, 10:40 pm

ആര് പറഞ്ഞു റൊണാൾഡോയാണ് മികച്ച ഫിനിഷർ എന്ന്? പ്രതികരണവുമായി മുൻ ഇംഗ്ലീഷ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചപ്പോള്‍ ഉള്ള ഏറ്റവും മികച്ച ഫിനിഷര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം റിയോ ഫെര്‍ഡിനാര്‍ഡ്.

മുന്‍ ഡച്ച് താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയിയെയാണ് മുന്‍ ഇംഗ്ലീഷ് താരം ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആയി തെരഞ്ഞെടുത്തത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് റിയോ പറയാത്തത് ഏറെ ശ്രദ്ധേയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡോട്ട് കോമിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇംഗ്ലീഷ് താരം.

‘ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒപ്പം കളിച്ചത് താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൂദ് ആയിരുന്നു. മറ്റെല്ലാ താരങ്ങളും അവരോടൊപ്പം കളിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എല്ലാവരും ഇതിനോട് യോജിക്കും എന്ന് ഞാന്‍ കരുതുന്നു. മത്സരത്തില്‍ അവന്റെ ഫിനിഷുകള്‍ വളരെയധികം ശാന്തമായിരുന്നു. അവന്‍ കളിക്കളത്തില്‍ മികച്ച താരമായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച താരമായി ഞാന്‍ അവന്റെ പേര് പറയും. കളിക്കളത്തില്‍ അവന്റെ ഫിനിഷിങ് വളരെ മികച്ചതായിരുന്നു,’ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

റൂഡ് വാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവിസ്മരണീയമായ ഒരു കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌നൊപ്പം 219 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഡച്ച് താരം 150 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരുതവണ ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് സ്വന്തം പേരില്‍ ആക്കി മാറ്റാനും സാധിച്ചിരുന്നു.

അതേസമയം റൊണാള്‍ഡോ രണ്ട് തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിച്ചിട്ടുണ്ട് ആദ്യ സീസണില്‍ 292 മത്സരങ്ങളില്‍ നിന്നും 118 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടാം തവണ 27 ഗോളുകകളും പോര്‍ച്ചുഗീസ് സൂപ്പര്‍താരം നേടി.

2023നാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്ററില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലെത്തുന്നത്. മിന്നും ഫോമിലാണ് താരം കളിക്കുന്നത്. ഇതിനോടകം തന്നെ 25 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ പേരിലുള്ളത്.

Content Highlight: Rio Ferdinand talks who is the best finisher he playing together

We use cookies to give you the best possible experience. Learn more