| Thursday, 18th January 2024, 12:36 pm

ബെന്‍സിമ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയാല്‍ വലിയ മാറ്റമുണ്ടാവും; മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാര്‍ഡ്.

ബെന്‍സിമയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്താല്‍ റാസ്മസ് ഹോജ്‌ലണ്ടിന് കളിക്കളത്തില്‍ കൂടുതല്‍ സഹായമാവുമെന്നാണ് ഫെര്‍ഡിനാര്‍ഡ് പറഞ്ഞത്.

ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ, ഇബ്രാഹിമോവിച്ച്, എഡിസണ്‍ കവാനി തുടങ്ങിയ താരങ്ങള്‍ യുണൈറ്റഡില്‍ എത്തിയപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചും ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

ഫൈവ് യുട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

‘ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ മുമ്പ് ചെയ്തതുപോലെയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ റൊണാള്‍ഡോയെ സൈന്‍ ചെയ്തതിലൂടെതിലൂടെ അവന് ഫാല്‍ക്കോക്കൊപ്പം മികച്ച പ്രകടനം നടത്താനായി. പിന്നീട് ഞങ്ങള്‍ കവാനിയ ടീമിലെത്തിച്ചു അവന്‍ ഇബ്രാഹിമോവിച്ചുമായി മികച്ച പ്രകടനം നടത്തി. അതുപോലെ ബെന്‍സിമ ഇവിടെ എത്തിയാല്‍ അത് റാസ്മസ് ഹോജ്‌ലണ്ടിന്റെ പ്രകടനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും,’ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

മുന്‍ റെഡ് ഡെവിള്‍സ് താരങ്ങളായ ഡാനി വെല്‍ബെക്കും ഡിഗോ ഫോര്‍ലാനും ഓള്‍ഡ് ട്രാഫോഡില്‍ കളിച്ചിരുന്ന സാഹചര്യങ്ങളെ കുറിച്ചും ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

‘ഹോജ്‌ലണ്ട് ഇപ്പോള്‍ കളിക്കളത്തില്‍ ഏതെങ്കിലും മികച്ച താരങ്ങളുടെ ഒപ്പം കളിക്കുകയും അതിലൂടെ പല കാര്യങ്ങളും പഠിച്ചെടുക്കുകയും ചെയ്യണം. ഡാനി വെല്‍ബെക്ക് ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ എത്തിയത് ഞാന്‍ ഓര്‍ക്കുന്നു. അവന്‍ റൊണാള്‍ഡോയില്‍ നിന്നും റൂണിയില്‍ നിന്നും ടെവസില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അതുപോലെ ബെന്‍സിമ ഇവിടേക്ക് വന്നാല്‍ ഹോജ്‌ലണ്ടിനും പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു,’ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിനൊപ്പമുഉള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ബെന്‍സിമ ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ ഇത്തിഹാദില്‍ എത്തുന്നത്. എന്നാല്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന് സൗദി ക്ലബ്ബില്‍ തുടരുന്നത് അസ്വസ്ഥതമാണെന്ന് സ്പാനിഷ് ഔട്ട്‌ലെറ്റായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം യൂറോപ്പിലേക്ക് മടങ്ങിയെത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: Rio Ferdinand talks about Karim Benzema.

We use cookies to give you the best possible experience. Learn more