മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ പുകഴ്ത്തി മുന്‍ താരം റിയോ ഫെര്‍ഡിനന്‍ഡ്. 2020ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറിയ താരമാണ് ഫെര്‍ണാണ്ടസ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് ബ്രൂണോ കാഴ്‌ചെവെക്കുന്നതെന്നും മെസി മാത്രമാണ് താരത്തിന് മുകളിലുള്ള മികച്ച കളിക്കാരനെന്നും ഫെര്‍ഡിനന്‍ഡ് പറഞ്ഞു. ദ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഫെര്‍ണാണ്ടസിന്റെ പാസുകളും ചാന്‍സുകള്‍ സൃഷ്ടിക്കുന്ന രീതിയും പ്രശംസനീയമാണ്. യുണൈറ്റഡില്‍ ചേര്‍ന്നതിന് ശേഷമുള്ള ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മെസി മാത്രമാണ് അവനെക്കാള്‍ കൂടുതല്‍ സകോര്‍ ചെയ്തിരിക്കുന്നത്.
ഞാന്‍ പറയുന്നത് അദ്ദേഹം മെസിയുടെ ലെവലില്‍ എത്തി എന്നല്ല, ബ്രൂണോ മെസിക്കൊപ്പമെത്തി എന്ന് ആരും പറഞ്ഞിട്ടില്ല. മെസി മാത്രമാണ് അദ്ദേഹത്തിന് മുകളില്‍ എന്നാണ് ഞാന്‍ പറഞ്ഞത്,’ ഫെര്‍ഡിനന്‍ഡ് പറഞ്ഞു.
2021-22 സീസണിലെ പ്രകടനം നോക്കുമ്പോള്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ താരത്തിന് കൂടുതല്‍ മികച്ച് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച 49 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഫെര്‍ണാണ്ടസ് അക്കൗണ്ടിലാക്കിയത്.
അതേസമയം മെസി, നിരാശാജനകമായ ഒരു സീസണില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിലയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പി.എസ്.ജിക്കായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും 33 അസിസ്റ്റുമാണ് മെസി അക്കൗണ്ടിലാക്കിയിരിക്കുന്നത്. ആദ്യ സീസണില്‍ തന്നെ പാരീസിയന്‍സിനായി ലീഗ് വണ്‍ കിരീടം നേടിക്കൊടുക്കാനും മെസിക്ക് സാധിച്ചിരുന്നു.
ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മെസി, എംബാപ്പെ, വിറ്റിന്‍ഹ എന്നിവര്‍ പി.എസ്.ജിക്കായി ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാങ്കോസ്‌കി ലെന്‍സിനായി ഒരു ഗോള്‍ നേടി.
പ്രീമിയര്‍ ലീഗില്‍ 30 മത്സരങ്ങളില്‍ നിന്ന് 18 ജയവും 59 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏപ്രില്‍ 21ന് യൂറോപ്പാ ലീഗില്‍ സെവില്ലക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights: Rio Ferdinand praises Bruno Fernandes