കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന കൊല്‍ത്തത്ത ബാംഗ്ലൂര്‍ മത്സരത്തില്‍ നിരവധി നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ ആറുവിക്കറ്റിനായിരുന്നു കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
4 ഓവറില്‍ 30 റണ്‍ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 19 പന്തുകളില്‍ നിന്ന് 5 സിക്സുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ 50 റണ്‍സ് എടുക്കുകയും ചെയ്ത സുനില്‍ നരെയ്‌ന്റെ ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങിയ കൊല്‍ക്കത്തയുടെ ജയം.
കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ രസകരമായ സംഭവങ്ങളായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറിയത്. ക്രിസ് വോക്‌സിന്റെ പന്തില്‍ കൊല്‍ക്കത്തന്‍ താരം റിങ്കു സിങ്ങ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിനു ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. എന്നാല്‍ തന്റെ കൈപ്പിടിയിലൊതുങ്ങിയ പന്ത് റിങ്കുവിന്റെ ബാറ്റില്‍ തട്ടിയ കാര്യം ഡീ കോക്ക് അറിഞ്ഞിരുന്നില്ല.
വോക്‌സിന്റെ ബൗണ്‍സര്‍ റിങ്കുവിന്റെ ബാറ്റിലുരസി കീപ്പറുടെ കൈകളില്‍ എത്തുകയായിരുന്നു. എന്നാല്‍ ഡോട്ട് ബോള്‍ കൈയ്യിലെത്തിയത് പോലെയായിരുന്നു ഡീ കോക്ക് ഇതിനോട് പ്രതികരിച്ചത്. അതേസമയം സ്ലിപ്പിലുണ്ടായിരുന്ന കോഹ്‌ലിയും വോക്‌സും അപ്പീല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അംപയറും ഔട്ട് വിളിച്ചില്ല.
ഇതേത്തുടര്‍ന്ന് ബാംഗ്ലൂര്‍ നായകന്‍ ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു. റിവ്യൂവില്‍ പന്ത് ബാറ്റിലുരസി എന്നു വ്യക്തമാവുകയും അംപയര്‍ വിക്കറ്റ് അനുവദിക്കുകയുമായിരുന്നു.
റിങ്കുവിന്റെ വിക്കറ്റ് കാണാം: