മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
2024ലിലെ മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ സാധിച്ചു. അത്തരത്തില്‍ ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞ മികച്ച ഇന്ത്യന്‍ താരമാണ് റിങ്കു സിങ്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും താനും കളിക്കളത്തില്‍ നിന്ന് സംസാരിച്ചപ്പോളുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.
ജൂണില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി റിങ്കുവിന് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതിനേപറ്റി ഇരുവരും സംസാരിച്ചതാണ് താരം തുറന്ന് പറഞ്ഞത്. നന്നായി കഠിനാധ്വാനം ചെയ്യാനും കൂടുതല്‍ ചിന്തിക്കേണ്ട ഇനി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത ലോകകപ്പ് ഉണ്ടെന്നും രോഹിത് റിങ്കുവിനോട് പറഞ്ഞു.
‘രോഹിത് ബയ്യ എന്നോട് സ്‌പെഷ്യലായി ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്നോട് ഒരു കാര്യം മാത്രമാണ് ആവിശ്യപ്പെട്ടത്, നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യൂവെന്ന്. ഇനി രണ്ട് രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത ലോകകപ്പ് ഉണ്ടാകും. മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ട്, ബയ്യ എന്നോട് ഇങ്ങനേയാണ് പറഞ്ഞത്. ഒരു നല്ല ക്യാപ്റ്റന്‍ എങ്ങനെയാണെന്ന് ലോകം കാണുകയാണ്. വൈകാതെ അദ്ദേഹത്തിന്റെ കൂടെ ഒരു ടൂര്‍ ഉണ്ടാകുമെന്ന് കരുതുന്നു,’ റിങ്കു സിങ് ദൈനിക് ജാഗ്രനിലൂടെ പറഞ്ഞു.
Content Highlight: Rinku Singh Talking About Rohit Sharma